ഇടുക്കി: കോവിഡ് പ്രതിരോധത്തിനായി കടകളില്‍ വച്ചിരിക്കു സാനിറ്റൈസര്‍ കുടിച്ചുതീര്‍ക്കുന്ന കെഎസ്ഇബി ജീവനക്കാരനെതിരെ പരാതിയുമായി വ്യാപാരികള്‍. ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് കടകളിലെ സാനിറ്റൈസര്‍ കുടിച്ചുതീര്‍ക്കുന്നത്. സ്ഥിരമായി ചെറുതോണിയിലെ കടകളിലെത്തി അവിടെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായി വയ്ക്കുന്ന സാനിറ്റൈസര്‍ എടുത്തുകുടിക്കുന്നതാണ് ഇയാള്‍ ചെയ്യുന്നത്.
ആളുകള്‍ കാണാതെ സാനിറ്റൈസര്‍ മുഴുവന്‍ ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കും. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്ന കൂട്ടത്തിലാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. സാനിറ്റൈസര്‍ കുപ്പികള്‍ പെട്ടെന്ന് കാലിയാകുന്നത് ശ്രദ്ധയില്‍പ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ സാനിറ്റൈസര്‍ കുടിച്ചുതീര്‍ക്കുന്നതായി കണ്ടെത്തിയത്.
കെ.എസ്.ഇ.ബി ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് പോകാതെ മദ്യലഹരിയില്‍ ടൗണില്‍ കറങ്ങിനടക്കുന്നതും പതിവാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസും കെഎസ്ഇബിയും ഇടപെട്ട് ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Controversy | പൊലീസ് വാനിൽ ചന്ദ്രക്കലയും നക്ഷത്രവും; വിവാദമായത് പമ്പയിലെത്തിയ വാഹനത്തിലെ ചിഹ്നം
പമ്പയിൽ (Pamba) കണ്ട പോലീസ് വാനിലെ ചിഹ്നം വിവാദമാവുന്നു. ചന്ദ്രക്കലയും നക്ഷത്രവും പതിച്ച് പമ്പയിലെത്തിയ പോലീസ് വാനിൻ്റെ ദൃശ്യങ്ങളുടെ ചുവടുപിടിച്ചാണ് വിവാദം. പോലീസ് വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഒരു ചിഹ്നവും അനുവദിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം
മാസ പൂജക്ക് ശബരിമല നട തുറന്നപ്പോൾ പമ്പയിലെത്തിയ പോലീസ് വാനിനെച്ചൊല്ലിയാണ് വിവാദം. വാനിനു പിറകിൽ ചന്ദ്രക്കലയും നക്ഷത്രവും പതിച്ചിരുന്നു. ബറ്റാലിയൻ ഉപയോഗിക്കുന്ന വാനിലായിരുന്നു ഇങ്ങനെ ചിഹ്നം പതിച്ചത്. തീർത്ഥാടകനായ കരുനാഗപ്പള്ളി സ്വദേശി ജയകുമാർ നെടുമ്പ്രേത്ത് ആണ് ദൃശ്യങ്ങൾ പകർത്തിയത്.
ശബരിമല പോലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ കേന്ദ്രത്തിൽ ഇത്തരത്തിൽ ചിഹ്നംപതിച്ച് പോലീസ് വാഹനം എത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നത് ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. വാഹനങ്ങൾ അനുവദിക്കുമ്പോൾ പോലീസ് എന്ന് എഴുതുകയും ഔദ്യോഗിക ചിഹ്നംപതിക്കുകയുമല്ലാതെ മറ്റ് യാതൊരുവിധ ചിഹ്നങ്ങും പാടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.