നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പ്രവാസികളുടെ മടങ്ങിവരവ്: കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയതെന്തേ? മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

    പ്രവാസികളുടെ മടങ്ങിവരവ്: കണ്ണൂർ വിമാനത്താവളത്തെ ഒഴിവാക്കിയതെന്തേ? മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

    കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

    കണ്ണൂർ വിമാനത്താവളം

    കണ്ണൂർ വിമാനത്താവളം

    • Share this:
      തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിവരുന്ന മലയാളികളെ എത്തിക്കുന്നതില്‍നിന്നു കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളം വഴി വീട്ടിലേക്ക് മടങ്ങാന്‍ 69,179 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

      കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍ എന്നീ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുന്നതിനുള്ള സജ്ജീകരണമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയത്. എന്നാല്‍ അതില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

      നിലവില്‍ രജിസ്റ്റര്‍ചെയ്ത മലയാളികളില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താത്പര്യപ്പെട്ടിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് മറ്റ് വിമാനത്താവളങ്ങളില്‍ ഇറങ്ങിയാല്‍ യാത്രക്കായുണ്ടാകുന്ന ബുദ്ധിമുട്ട് ഊഹിക്കാവുന്നതാണ്. ഈ കാര്യവും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

      TRENDING:ശമ്പളം പിടിക്കൽ ഓർഡിനൻസിന് സ്റ്റേയില്ല; ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി [NEWS]UAE | ഇന്ത്യക്കാരൻ കൊറോണ ബാധിച്ച് മരിച്ചു; ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തൊഴിലുടമ [NEWS]പ്രവാസികളുടെ മടങ്ങിവരവ്: കേരളത്തിലേക്ക് ആദ്യ ആഴ്ച 15 വിമാനങ്ങൾ; സർവീസിന്‍റെ പൂർണവിവരം [NEWS]

      കിട്ടിയ വിവരമനുസരിച്ച് കേരളത്തിലെ കൊച്ചി, കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തിച്ചേരുക 2250 പേരാണ്. കേന്ദ്രസര്‍ക്കാര്‍ ആകെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണെന്നും വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് 1,68,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ 4,42,000 പേരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

      തൊഴില്‍ നഷ്ടപ്പെട്ടവര്‍, തൊഴില്‍ കരാര്‍ പുതുക്കിക്കിട്ടാത്തവര്‍, ജയില്‍മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കുട്ടികള്‍, സന്ദര്‍ശക വിസയില്‍ എത്തിയവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ അടങ്ങുന്നതാണ് നമ്മള്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റ്. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

      തിരിച്ചുവരുന്ന പ്രവാസികളെ സംബന്ധിച്ച് സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സമാഹരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഇതുവരെ എംബസികളും വിദേശ മന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

      First published:
      )}