• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂരിന് എത്ര എംപിമാരുണ്ട് ? കണ്ണൂർ എന്തുകൊണ്ടാണ് രാഷ്ട്രീയ കേരളത്തിലെ നമ്പർ വൺ ജില്ലയാകുന്നത്?

കണ്ണൂരിന് എത്ര എംപിമാരുണ്ട് ? കണ്ണൂർ എന്തുകൊണ്ടാണ് രാഷ്ട്രീയ കേരളത്തിലെ നമ്പർ വൺ ജില്ലയാകുന്നത്?

ആദ്യ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശിയായ എകെ ഗോപാലൻ എന്ന കമ്യൂണിസ്റ്റ്. ഇന്നും  പാർട്ടി ഭേദമന്യേ നേതൃനിരയിൽ  എകെജിയുടെ ആ രാഷ്ട്രീയ പാരമ്പര്യം കണ്ണൂർ പിന്തുടരുന്നു എന്നത് ശ്രദ്ധേയം.

News18 Malayalam

News18 Malayalam

  • Share this:
കേരളത്തിന്റെ വടക്കേയറ്റത്തു നിന്ന് രണ്ടാമതാണെങ്കിലും രാഷ്ട്രീയത്തിലെ കരുത്തു കൊണ്ട് ഒന്നാമതാണ് കണ്ണൂർ ജില്ല. ആദ്യ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശിയായ എകെ ഗോപാലൻ എന്ന കമ്യൂണിസ്റ്റ്. ഇന്നും  പാർട്ടി ഭേദമന്യേ നേതൃനിരയിൽ  എകെജിയുടെ ആ രാഷ്ട്രീയ പാരമ്പര്യം കണ്ണൂർ പിന്തുടരുന്നു എന്നത് ശ്രദ്ധേയം. അതുകൊണ്ടുതന്നെ രാഷ്ട്രീയ കേരളത്തിലെ നമ്പർ വണ്‍ ജില്ലയായി കണ്ണൂർ മാറുന്നു.ഇന്ത്യൻ പാർലമെന്റിൽ നിലവിൽ കണ്ണൂർ ബന്ധമുള്ള ഏഴ് ജനപ്രതിനിധികളാണ് ഉള്ളത്.ഇതിൽ നാലുപേർ ലോക്സഭയിലും മൂന്നു പേർ രാജ്യസഭയിലുമാണ്. ഇതിന് പുറമെ സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ അഞ്ചു മന്ത്രിമാരും കണ്ണൂരിൽ നിന്നാണ്. കണ്ണൂർ ലോബി എന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കുമ്പോഴും ഒരു രാഷ്ട്രീയ ഭൂമികളുടെ പാർലമെന്ററി രംഗത്തെ കരുത്താണ് തെയ്യങ്ങളുടെയും തിറകളുടെ നാട്ടിൽ നിന്നുള്ള ഈ പേരുകൾ സൂചിപ്പിക്കുന്നത്.

പാർലമെന്റംഗങ്ങൾ

1. കെ. സുധാകരൻ

നിലവിൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റംഗം. 1996 മുതല്‍ 2006 വരെ മൂന്ന് തവണ എംഎല്‍എ, 2001-2004ലെ എകെ ആന്റണി മന്ത്രിസഭയില്‍ വനം -പരിസ്ഥിതി, കായികം വകുപ്പുകളുടെ മന്ത്രിയായിരുന്നു കുമ്പക്കുടി സുധാകരൻ. കണ്ണൂർ എടക്കാട് സ്വദേശി. 2009 - 2014ലും കണ്ണൂരില്‍ നിന്നും എംപി. 2019ലെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു.

coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, ലോക് ഡൗൺ, Sprinklr, സ്പ്രിംഗ്ളർ, KM Shaji, കെഎം ഷാജി, കെ സുധാകരൻ, K Sudhakaran2. കെ. മുരളീധരൻ

വടകരയിൽ നിന്നുള്ള ലോക്സഭാംഗം. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘർഷ ഭൂമികയായ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം. പിതാവ് കെ. കരുണാകരൻ ജനിച്ചത് കണ്ണൂർ ചിറക്കലിൽ. കെപിസിസി മുൻ സംസ്ഥാന പ്രസിഡന്റ്. മുൻ സംസ്ഥാന വൈദ്യുതി മന്ത്രി.

re open temples, places of worships, k muraleedharan, കെ മുരളീധരൻ3. രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗം. 2019ലെ തെരഞ്ഞെടുപ്പിൽ തന്റെ കന്നിജയം അവിസ്മരണീയമാക്കിയാണ് രാജ്മോഹൻ ഉണ്ണിത്താൻ ലോക്സഭയിലെത്തിയത്.

coronavirus, corona virus, coronavirus india, coronavirus in india, coronavirus kerala, coronavirus update, coronavirus symptoms, കൊറോണ, കോവിഡ്, കൊറോണ മരണം, Lock down, ലോക് ഡൗൺ, രാജ്മോഹൻ ഉണ്ണിത്താൻ, കാസർകോട്4. വി. മുരളീധരൻ

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി. ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ആയിരുന്ന മുരളീധരൻ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ് കൂടിയാണ്. തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളി സ്വദേശി.

v muraleedharan, Elepahant, pinapple trap, palakkad, pinapple with cracks, പൈനാപ്പിൾ കെണി, ആന, കാട്ടാന5. കെ.കെ. രാഗേഷ്

2015ൽ മുതൽ രാജ്യസഭാംഗം.സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമാണ്. 2009ൽ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1970 മെയ് 13ന് കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനായി ജനനം.

6. കെ.സി. വേണുഗോപാൽ

ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും ജയിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാർലമെന്റംഗമാകുന്നത്. പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളി സ്വദേശിയാണെങ്കിലും ജില്ലയിൽ നിന്ന് ഇതുവരെ മത്സരിച്ചിട്ടില്ല. 1991 ൽ കാസർഗോഡ് നിന്നും ലോക് സഭയിൽ നിന്നും മത്സരിച്ചു പരാജയപ്പെട്ട ശേഷം ആലപ്പുഴ തട്ടകമാക്കി രാഷ്ട്രീയമായി കുതിച്ചു തുടങ്ങി. ആലപ്പുഴയിൽ നിന്നും 2009, 2014 വർഷങ്ങളിൽ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുൻ സംസ്ഥാനമന്ത്രിയും കേന്ദ്ര സഹമന്ത്രിയും. ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ദേശീയ ജനറൽ സെക്രട്ടറി.

rajyasabha, venugopal, rajasthan, bjp, congress, ബിജെപി, കോൺഗ്രസ്, രാജ്യസഭ, വേണുഗോപാൽ7. എം.കെ. രാഘവൻ

കോഴിക്കോട് മണ്ഡലത്തിൽ നിന്നുമുള്ള ലോക്സഭാ അംഗം. പയ്യന്നൂർസ്വദേശി. കോഴിക്കോട് നിന്നും നിന്നും 2009ലും 2014ലും ലോക്സഭയിലെത്തി. 2019ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എ. പ്രദീപ് കുമാറിനെ പരാജയപ്പെടുത്തി.അഞ്ചുപേർ സംസ്ഥാനമന്ത്രിമാർ

സംസ്ഥാനത്തെ 20 അംഗ മന്ത്രിസഭയിൽ അഞ്ചു'പേരാണ് കണ്ണൂർ സ്വദേശികൾ. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ, ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ. ഇതിൽ എ.കെ ശശീന്ദ്രൻ ഒഴികെ മറ്റുള്ളവരെല്ലാം, പിണറായി വിജയൻ (ധർമടം) , ഇ.പി. ജയരാജൻ (മട്ടന്നൂർ ), കെ കെ ശൈലജ (പേരാവൂർ), രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ ) ജില്ലയിൽ നിന്നു തന്നെയുള്ള നിയമസഭാംഗങ്ങളാണ്. ശശീന്ദ്രൻ കോഴിക്കോട് എലത്തൂർ നിന്നുമാണ് സഭയിലെത്തിയത്.

Published by:Rajesh V
First published: