നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഓൺലൈൻ റമ്മി നിരോധനം: കേരള സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് എന്തുകൊണ്ട്?

    ഓൺലൈൻ റമ്മി നിരോധനം: കേരള സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് എന്തുകൊണ്ട്?

    ഓണ്‍ലൈന്‍ റമ്മി കളിക്കുന്നവരുടെ വൈദഗ്ദ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള കളിയാണെന്നും മറിച്ച് ചൂതാട്ടമല്ല എന്നുമുള്ള ഗെയ്മിങ് കമ്പനികളുടെ വാദം കോടതി അംഗീകരിച്ചു

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഓൺലൈൻ റമ്മി നിരോധിച്ചുകൊണ്ട് കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതിയുടെ സമാനമായ തീരുമാനത്തെ തുടർന്നാണ് വിധി. കേരള ഗെയിമിങ് ആക്ടിലെ ഭേദഗതി പ്രകാരം ഓണ്‍ലൈന്‍ റമ്മിയെ ചൂതാട്ടത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്.

      ഓണ്‍ലൈന്‍ റമ്മി കളിക്കുന്നവരുടെ വൈദഗ്ദ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള കളിയാണെന്നും മറിച്ച് ചൂതാട്ടമല്ല എന്നുമുള്ള ഗെയ്മിങ് കമ്പനികളുടെ വാദം കോടതി അംഗീകരിച്ചു. നേരിട്ട് പണം വച്ച് റമ്മികളിക്കുന്നതിനെ ചൂതാട്ടത്തിന്‍റെ പരിധിക്ക് പുറത്ത് നിര്‍ത്തുകയും ഓണ്‍ലൈന്‍ റമ്മിയെ ഗെയിമിങ് ആക്ടിന്‍റെ പരിധിയില്‍ കൊണ്ടുവരികയും ചെയ്യുന്നത് വിവേചനമാണെന്നും ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

      ഓൺലൈൻ ഗെയിം പ്രത്യേകിച്ച് പണം വെച്ച് കളിക്കുന്നവ വീണ്ടും വീണ്ടും കളിക്കാനായി പ്രചോദിപ്പിക്കുകയും ധനനഷ്ടം സംഭവിക്കുമ്പോൾ ആത്മഹത്യ വരെ ചെയ്യുന്ന പ്രവണത കണ്ടെത്തിയതിനാലുമാണ് സംസ്ഥാന സർക്കാർ ഇത് ചൂതാട്ടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി നിരോധിച്ചത്. എന്നാൽ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വാദിക്കുന്നത് റമ്മി പോലുള്ള ഗെയിം കളിക്കുന്നത് നൈപുണ്യം ഉപയോഗിച്ചാണെന്നും കളിക്കുന്ന ആളുടെ പ്രാവീണ്യം കൊണ്ട് ജയിക്കാവുന്ന കളിയാണ് ഇതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം

      1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എ പ്രകാരമാണ് ഓൺലൈൻ റമ്മി നിയമവിരുദ്ധമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. ചൂതാട്ടം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് സംസ്ഥാനമാണ്. അതായത് "വാതുവെപ്പും ചൂതാട്ടവും" ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതോ നിരോധിക്കുന്നതോ ആയ നിയമങ്ങൾ ഉണ്ടാക്കേണ്ടത് അതത് സംസ്ഥാനങ്ങളാണ്.



      കേരള സർക്കാർ നിരോധനം ഭരണഘടനാവിരുദ്ധമാണെന്നും ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം കച്ചവടത്തിനും വാണിജ്യത്തിനുമുള്ള മൗലികാവകാശങ്ങളും ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തുല്യതയ്ക്കുള്ള അവകാശവും ലംഘിക്കുന്നുവെന്ന് ഹൈക്കോടതിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.

      കേരള ഹൈക്കോടതി ഉത്തരവിന് ദിവസങ്ങൾക്ക് മുമ്പ്, കർണാടക നിയമസഭ 2021 ലെ കർണാടക പോലീസ് (ഭേദഗതി) നിയമം പാസാക്കി, ഇത് ഓൺലൈൻ ഗെയിമിംഗ് ഉൾപ്പെടെ സംസ്ഥാനത്തെ സമ്പൂർണ്ണ ചൂതാട്ടം നിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നിയമത്തിൽ ലോട്ടറിയോ വാതുവയ്പും കുതിരപ്പന്തയത്തിൽ വാതുവെപ്പും ഉൾപ്പെടുന്നില്ലെങ്കിലും, ഓൺലൈൻ ചൂതാട്ടം ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാത്തരം ചൂതാട്ടങ്ങളും ഇത് നിരോധിക്കുന്നു.

      ഇന്ത്യയിലെ ഓൺലൈൻ ഗെയിമിംഗ് വ്യവസായം

      ജൂൺ 2021-ലെ കൺസൾട്ടൻസി കമ്പനിയായ KPMG യുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഗെയിമിംഗ് ഉപഭോഗത്തിനുള്ള പ്രധാന കാരണം കോവിഡ് -19 ആണ്. കോവിഡ് -19 ന് മുമ്പുള്ള അവസ്ഥയുമായി താരതമ്യപ്പെടുത്തിയാൽ ആളുകൾ ഗെയിമിംഗിനായി ചെലവഴിക്കുന്ന ശരാശരി സമയം ലോക്ക്ഡൗൺ കാലത്ത് കൂടുതലായിരുന്നു.

      ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 2021 ൽ 433 ദശലക്ഷത്തിൽ നിന്ന് 2025 ആകുമ്പോഴേക്കും 657 ദശലക്ഷമായി ഉയരുമെന്നും അതേ കാലയളവിൽ വരുമാനം 136 ബില്യണിൽ നിന്ന് 290 ബില്യണായി ഉയരുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
      Published by:user_57
      First published:
      )}