Sitaram Yechury on Bineesh Kodiyeri Arrest| ബിനീഷിന്റെ അറസ്റ്റ്: 'കോടിയേരി ബാലക‍ഷ്ണൻ എന്തിന് രാജിവെക്കണം?' സീതാറാം യെച്ചൂരി

''ബിനീഷ് കോടിയേരി പാർട്ടി അംഗമല്ലാത്തതിനാൽ  ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല. ''

News18 Malayalam | news18-malayalam
Updated: October 31, 2020, 3:05 PM IST
Sitaram Yechury on Bineesh Kodiyeri Arrest| ബിനീഷിന്റെ അറസ്റ്റ്: 'കോടിയേരി ബാലക‍ഷ്ണൻ എന്തിന് രാജിവെക്കണം?' സീതാറാം യെച്ചൂരി
സീതാറാം യെച്ചൂരി
  • Share this:
ന്യൂഡൽഹി: മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തതിന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം എന്തിനു രാജി വെക്കണമെന്ന് സിപിഎം  ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. ബിനീഷ് കോടിയേരിയുടെ കേസ് വ്യക്തിപരമാണെന്നും  പാർട്ടിക്ക് ബന്ധമില്ലെന്നുമുള്ള നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. അതിനാൽ  കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ട ആവശ്യമില്ല.

ബിനീഷ് കോടിയേരി പാർട്ടി അംഗമല്ലാത്തതിനാൽ  ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല. വിഷയം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിനെ സർക്കാർ സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു. വരാനിരിക്കുന്ന തദേശ, നിയമ സഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് വിഷയം ചർച്ചയാക്കേണ്ടതില്ലെന്ന നിലപാട് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.

Also Read: Covid 19 | 81 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കേസുകൾ; പ്രതിദിന കണക്കിൽ മുന്നിൽ കേരളം
[NEWS]
Apple iPhone 12 Pro|ഐഫോൺ 12 പ്രോ ഓൺലൈൻ വിൽപന തുടങ്ങി; പഴയ ഫോണിന് 34,000 രൂപവരെ ലഭിക്കും
[NEWS]
പാലാക്കാരൻ ചെറുപുഷ്പം കൊച്ചേട്ടൻ മലയാള സിനിമയുടെ വല്യേട്ടനായതെങ്ങനെ?[NEWS]


പശ്ചിമ ബംഗാളിലും അസമിലും കോൺഗ്രസ്‌ ഉൾപ്പടെയുള്ള പാർട്ടികളുമായി സീറ്റ്‌ ധാരണക്ക് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. പ്രചാരണ പരിപാടികളിലടക്കം ഒരുമിച്ചു പങ്കെടുക്കും. ബംഗാളിൽ കോൺഗ്രസ് സഖ്യത്തെ സംബന്ധിച്ച് വർഷങ്ങളായി പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതയാണ് നീങ്ങിയത്. കോൺഗ്രസുമായി  സഖ്യമാകാമെന്ന് പോളിറ്റ് ബ്യൂറോ നേരത്തെ തീരുമാനിച്ചിരുന്നു. കോൺഗ്രസുമായുള്ള സീറ്റ് ധാരണയെ കേരളഘടകവും പ്രകാശ് കാരാട്ട് പക്ഷവും നേരത്തെ ശക്തമായി  എതിർത്തിരുന്നു.  കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനും കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു.
Published by: Rajesh V
First published: October 31, 2020, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading