നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Power Bill Shock | ഇത്തവണ വൈദ്യുതി ബില്ല് കണ്ടപ്പോൾ ഞെട്ടിയോ? അതിനുള്ള കാരണമറിയാമോ?

  Power Bill Shock | ഇത്തവണ വൈദ്യുതി ബില്ല് കണ്ടപ്പോൾ ഞെട്ടിയോ? അതിനുള്ള കാരണമറിയാമോ?

  എന്തായാലും ബില്ല് പ്രതീക്ഷിച്ചതിനേക്കാളും ഇരട്ടിയായതിനാൽ കെഎസ്ഇബി ഇളവ് നൽകണമെന്ന ആവശ്യം ശക്തമാണ്. ലോക്ക്ഡൗണിനെ തുടർന്ന് വരുമാനമെല്ലാം കുറഞ്ഞതോടെ പലരും ബില്ലടക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരും.

  electricity

  electricity

  • News18
  • Last Updated :
  • Share this:
  ഇത്തവണത്തെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടി നിൽക്കുയാണ് ഭൂരിഭാഗം മലയാളികളും. സാധാരണ കൊടുക്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടി ബില്ല് ഇത്തവണ എങ്ങനെ വന്നുവെന്ന് ഇതിൽ പലരും കെഎസ്ഇബിയിലേക്ക് വിളിച്ച് ചോദിച്ചിട്ടുണ്ടാവും. "ഞങ്ങൾ ഒരു കൃത്രിമവും ചെയ്തിട്ടില്ലെന്നും ഉപയോഗിച്ചതിനുള്ള ബില്ല് മാത്രമാണ് എന്നുമായിരിക്കും" മറുപടി ലഭിച്ചിട്ടുണ്ടാവുക.
  പിന്നെ എന്തായിരിക്കും കാരണം.

  "ജേക്കബിന് ഇത്തവണ എങ്ങനെ 4276 ആയി"

  പാലക്കാട് കഞ്ചിക്കോട് സ്വദേശിയാണ് ജേക്കബ്. ഇത്തവണ വൈദ്യുതി ബില്ല് വന്നപ്പോൾ കണ്ണ് തള്ളിപ്പോയി. 4276 രൂപ. സാധാരണ 1400 - 1500 രൂപയാണ് വൈദ്യുതി ബില്ല് വരാറുള്ളത്. പക്ഷേ ഇത് വളരെ കൂടുതലാണ്. പോരാത്തതിന് ഏപ്രിലിൽ 1410 രൂപ ബില്ല് അടച്ചതുമാണ്. എന്നിട്ടും, ഇത്രയും ബില്ല് വന്നത് എങ്ങനെ എന്നാണ് ജേക്കബ് ചോദിക്കുന്നത്. അങ്ങനെയാണ് ജേക്കബ് കെഎസ്ഇബിയിലേക്ക് വിളിക്കുന്നത്. എന്താണ്, സംഭവിച്ചതെന്ന് അറിയണമല്ലോ.

  മാർച്ച് 24നാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചത്. എന്നാൽ, കോവിഡ് ഭീഷണിയെ തുടർന്ന് വീടുകളിൽ പോയി റീഡിംഗ് എടുക്കുന്നത് കെഎസ്ഇബി നേരത്തേ തന്നെ നിർത്തിയിരുന്നു. കഞ്ചിക്കോട് മേഖലയിൽ മാർച്ച് 18 മുതൽ ഏപ്രിൽ 30 വരെയാണ് വീടുകളിൽ പോയുള്ള റീഡിംഗ് പൂർണമായും നിർത്തിവെച്ചത്. അൻപത് ദിവസത്തോളം റീഡിംഗ് എടുത്തിട്ടില്ല. ഈ സമയങ്ങളിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിച്ചത്.

  You may also like:അതിരപ്പിള്ളി പദ്ധതിയേക്കാൾ ലാഭകരം LED ബൾബുകൾ [NEWS]ബിജു പ്രഭാകർ പുതിയ എം.ഡി; കെഎസ്ആർടിസി കരകയറുമോ?‍ [NEWS] തുപ്പിയാൽ പിഴ; കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ സബ്സ്റ്റിറ്റ്യൂട്ട്; ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ മാറ്റങ്ങൾ [NEWS]

  ജേക്കബിന് എന്ത് സംഭവിച്ചു

  ലോക്ക്ഡൗണിന് മുമ്പ് ജേക്കബിന്റെ വീട്ടിൽ കെഎസ്ഇബിക്കാരൻ വന്ന് റീഡിംഗ് എടുത്തത് ഫെബ്രുവരി ഒന്നിനാണ്. അന്നത്തെ മീറ്റർ റീഡിംഗ് 3951 ആണ് കാണിച്ചിരുന്നത്. പിന്നീട് ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ നേരിട്ട് റീഡിംഗ് എടുത്തത് ജൂൺ ഒന്നിനും. അപ്പോൾ കാണിച്ച മീറ്റർ റീഡിംഗ് 4903 ആണ്. അതായത് ഫെബ്രുവരി ഒന്നു മുതൽ ജൂൺ ഒന്ന് വരെയുള്ള നാലു മാസത്തേക്ക് 952 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. രണ്ടുമാസം കൂടുമ്പോഴാണല്ലോ വൈദ്യുതി ബില്ല് വരിക. അപ്പോൾ നാലു മാസത്തേക്ക് വന്ന 952 യൂണിറ്റിനെ രണ്ടു ബില്ലാക്കിയാൽ ഓരോ ബില്ലിലും 476 യൂണിറ്റ് വൈദ്യുതിയുടെ ചാർജ് വരും. 476 യൂണിറ്റ് വൈദ്യതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താവിന് എല്ലാ ചാർജും ഉൾപ്പടെ  2843 രൂപ നൽകണം. അപ്പോൾ രണ്ടു ബില്ലുകളിലുമായി ജേക്കബിന് വരേണ്ടത് 5686 രൂപയാണ്. പക്ഷേ, ഇതിനിടയിൽ എപ്രിൽ മാസം ജേക്കബ് 1410 രൂപ അടച്ചിരുന്നു. ഈ തുക കഴിച്ചുള്ള ബാക്കി തുകയാണ് ഇപ്പോൾ വന്നിട്ടുള്ള 4276 രൂപ.

  അപ്പോൾ പിന്നെ എന്തിനാണ് ഇവർ ലോക്ക് ഡൗണിന്റെ ഇടയ്ക്ക് ഇത്ര രൂപ അടക്കണം എന്ന് പറഞ്ഞ് മെസ്സേജ് അയച്ചത്. ആ തുക എങ്ങനെ കണക്കാക്കിയതാ. സ്വാഭാവികമായ സംശയമാണ്.

  അത് തല്ക്കാലത്തേക്ക് നടത്തിയ ഒരു ക്രമീകരണം മാത്രമായിരുന്നു. ഏറ്റവും കൂടുതൽ ഉപഭോഗം നടന്ന ഒരു കാലത്തെ വൈദ്യുതി ഉപയോഗം മനസ്സിലാക്കാൻ നിർവ്വാഹം ഉണ്ടായിരുന്നില്ല. അതിനാൽ ലോക്ക്ഡൗണിന് മുൻപത്തെ മൂന്നു ബില്ലുകളുടെ ശരാശരി എടുത്ത് കണക്കാക്കുകയായിരുന്നു. പിന്നീട് ഇളവ് വന്നതോടെ വീടുകളിൽ പോയി റീഡിംഗ് എടുത്ത് യഥാർത്ഥ കണക്ക് എടുത്ത് ബില്ല് തയ്യാറാക്കി.

  എന്നാലും വല്ലാത്ത കൊലച്ചതിയായിപ്പോയി സാറേ. ജേക്കബിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല ഇത്രയും ബില്ല് വന്നത്. ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ഉപഭോഗം കൂടി എന്നത് ശരിയാ. പക്ഷേ അതിങ്ങനെ പണിയാവും എന്ന് വിചാരിച്ചില്ല.

  എങ്ങനെയാണ് വൈദ്യുതി ചാർജ് കണക്കാക്കുന്നത്

  സത്യൻ അന്തിക്കാടിന്റെ വിനോദയാത്ര എന്ന സിനിമയിൽ ഒരു കിലോ അരിയ്ക്കെത്രയാ വിലയെന്ന് മീര ജാസ്മിൻ ദിലീപിനോട് ചോദിക്കുന്ന രംഗം ആ സിനിമ കണ്ടവർ ആരും മറന്നിട്ടുണ്ടാവില്ല. അതുപോലെ തന്നെയാണ് ഇക്കാര്യവും. ഒരു യൂണിറ്റ് വൈദ്യുതിക്ക് എത്രയാ ചാർജ്. എങ്ങനെയാണ് ഇത് കണക്കാക്കുക. പലർക്കും അറിയില്ല.

  രണ്ടു മാസം കൂടുമ്പോഴാണല്ലോ ബില്ല് വരുന്നത്. അപ്പോൾ നമുക്ക് ഇങ്ങനെ കണക്കാക്കാം. ഇത് ഗാർഹിക ഉപഭോക്താക്കൾക്കുള്ള നിരക്കുമാത്രമാണ്. അതായത് രണ്ടു മാസത്തിൽ 100 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാൽ യൂണിറ്റിന് 3.15 രൂപ പ്രകാരം നൽകണം.

  101 മുതൽ 200 വരെ യൂണിറ്റിന്  3.70 രൂപ

  201 മുതൽ 300 വരെ യൂണിറ്റിന് 4.80

  30l മുതൽ  400 വരെ യൂണിറ്റിന് 6.40

  401 മുതൽ 500 വരെ യൂണിറ്റിന് 7.60

  ഇതാണ് സാധാരണ രീതിയിലുള്ള സ്ലാബ്. അതായത് 250 യൂണിറ്റ് വൈദ്യുതി  ഉപയോഗിക്കുന്ന ആൾ ആദ്യത്തെ നൂറിന് 3.15 രൂപയും പിന്നീട് 200 യൂണിറ്റ് വരെ 3.70 രൂപയും ബാക്കിയുള്ള യൂണിറ്റിന് 4.80 രൂപയും നൽകണം.

  അഞ്ഞൂറാനായാൽ കളി മാറി

  വൈദ്യുതി ഉപയോഗം അഞ്ഞൂറ് യൂണിറ്റിന് മുകളിൽ പോയാൽ കളി മാറും. പിന്നീട് എല്ലാ യൂണിറ്റിനും ഒരേ ചാർജ് നൽകണം.
  അതിങ്ങനെയാണ്,

  500 മുതൽ 600 വരെ യൂണിറ്റിന് 5.80 രൂപ

  601 മുതൽ 700 വരെ യൂണിറ്റിന് 6.60 രൂപ

  701 മ800 വരെ യൂണിറ്റിന് 6.90 രൂപ

  800 മുതൽ 1000 വരെ യൂണിറ്റിന് 7.10 രൂപ

  1000 ത്തിന് മുകളിൽ പോയാൽ യൂണിറ്റിന് 7.90 രൂപ നൽകണം

  ഇതിന് പുറമേ മീറ്റർ വാടകയും ജിഎസ്ടിയും സെസ്സും ഫിക്സഡ് ചാർജ് വേറെയും നൽകണം. ഉപഭോക്താക്കൾക്ക് തിരിച്ചടിയായത്
  ലോക്ക്ഡൗൺ കാലത്ത് റീഡിംഗ് നടക്കാതെ പോയത്.

  ലോക്ക്ഡൗൺ കാലത്ത് മീറ്റർ റീഡിംഗ് പൂർണമായും നിർത്തി വെച്ചതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായത്. അന്ന്  മീറ്റർ റീഡിംഗ് നടന്നിരുന്നുവെങ്കിൽ ആദ്യമാസം തന്നെ വൈദ്യുതി ഉപയോഗം കൂടുന്നത് അറിയാൻ കഴിയുമായിരുന്നു. ഇത് സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ ഉപഭോക്താക്കളെയും പ്രേരിപ്പിക്കും. എന്നാൽ, സമ്പർക്കം പരമാവധി ഒഴിവാക്കാനായിരുന്നല്ലോ ഈ തീരുമാനമെല്ലാം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ സർക്കാരിനെ പൂർണമായും കുറ്റപ്പെടുത്തണോ എന്നതിൽ രണ്ടു വാദമുണ്ട്. ലോക്ക്ഡൗൺ ഇത്രത്തോളം നീട്ടേണ്ടി വരുമെന്നോ, രോഗികളുടെ എണ്ണം ഇങ്ങനെ വർദ്ധിക്കുമെന്നോ കണ്ടിരുന്നില്ലല്ലോ.

  സർക്കാർ സഹായിക്കണം

  എന്തായാലും ബില്ല് പ്രതീക്ഷിച്ചതിനേക്കാളും ഇരട്ടിയായതിനാൽ കെഎസ്ഇബി ഇളവ് നൽകണമെന്ന ആവശ്യം ശക്തമാണ്. ലോക്ക്ഡൗണിനെ തുടർന്ന് വരുമാനമെല്ലാം കുറഞ്ഞതോടെ പലരും ബില്ലടക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരും. അതിനാൽ ഇളവ് നൽകുകയോ ഗഡുക്കളായി അടക്കാൻ അനുവദിക്കുകയോ വേണമെന്ന ആവശ്യമാണ് ശക്തം.

  First published:
  )}