നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെറിയാൻ ഫിലിപ്പ് എന്തുകൊണ്ട് രണ്ടു പതിറ്റാണ്ടിനുശേഷം കോൺഗ്രസിൽ തിരിച്ചെത്തി?

  ചെറിയാൻ ഫിലിപ്പ് എന്തുകൊണ്ട് രണ്ടു പതിറ്റാണ്ടിനുശേഷം കോൺഗ്രസിൽ തിരിച്ചെത്തി?

  തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് വേണ്ട രീതിയില്‍ സിപിഎം ഉപ യോഗപ്പെടുത്തിയില്ലെന്ന പരാതി ഉന്നയിച്ചിട്ടാണ് ചെറിയാന്‍ ഫിലിപ്പ് എകെജി സെന്ററിന്റെ പടികളിറങ്ങുന്നത്

  ചെറിയാൻ ഫിലിപ്പ്

  ചെറിയാൻ ഫിലിപ്പ്

  • Share this:
  തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടോളമായി മുതിര്‍ന്ന സിപിഎം(cpm) നേതാക്കളുമായി മികച്ച ബന്ധമുള്ള ചെറിയാന്‍ ഫിലിപ്പിന്(Cherian Philip) സിപിഎമ്മിലെ വിഭാഗീയതയും എകെജി സെന്ററിലെ(AKG Centre )അകത്തള കഥകളും നന്നായറിയാം.സിപിഎം ബന്ധം ഉപേക്ഷിച്ച ചെറിയാന്‍ ഫിലിപ്പ് സിപിഎം നേതൃത്വത്തിനെതിരെ എന്ത് നിലപാടടെുക്കുമെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നത്.എന്നാല്‍ തനിക്കാറിയാവുന്ന രഹസ്യങ്ങളൊന്നും മരണം വരെയും പുറത്തുവിടില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയത്.

  അതായത് പിതിയ ലാവണത്തിലെത്തുമ്പോള്‍ പഴയ കഥകള്‍ തുറന്ന് പറയുന്ന പതിവ് കാരനാകാനില്ലെന്നാണ് ചെറിയാന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സിപിഎം രാഷ്ട്രീയത്തിന്റെ പരിമിതികളും തന്റെ രണ്ട് പതിറ്റാണ്ടത്തെ അനുഭവങ്ങളും ചെറിയാന്‍ ഫിലിപ്പ് തുറന്ന് പറയുന്നുമുണ്ട്.

  എന്ത് കൊണ്ട് തിരികെ കോണ്‍ഗ്രസ്സില്‍

  തന്റെ രാഷ്ട്രീയ ജീവിതം തിരികെ പിടിക്കാനാണ് വീണ്ടും കോണ്‍ഗ്രസ്സുകാരനാകുന്നതെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ ന്യായീകരണം. ഇടതുപക്ഷത്തിനൊപ്പം നിന്ന 20 വര്‍ഷം തനിക്ക് രാഷ്ട്രീയ ജീവിതം നഷ്ടമായി. സിപിഎമ്മിന്റെ വക്താവായി പൊതുവേദികളിലെത്തി.എന്നാല്‍ മനസാക്ഷിയെ വഞ്ചിച്ചുകൊണ്ടാണ് പാര്‍ട്ടിക്ക് വേണ്ടി ന്യായീകരണം നടത്തിയത്.സിപിഎമ്മില്‍ തനിക്ക് സ്വാതന്ത്ര്യം ഇല്ലായിരുന്നു.സിപിഎം അംഗത്വം എടുക്കില്ലെന്നെന്ന് നേതാക്കളെ നേരത്തെ തന്നെ അറിയിച്ചിരുന്നു.കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നേതൃത്വത്തിനെതിരെയും നേതാക്കള്‍ക്കെതിരെയും വിമര്‍ശനനമുന്നയിക്കാനുള്ള സ്വാതന്ത്യം ഉണ്ടായിരുന്നു. നഷ്ടമായ ഈ സ്വാതന്ത്യം തിരികെ പിടിക്കുന്നതിനായിട്ടാണ് താന്‍ തിരികെയെത്തുന്നതെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിശദീകരണം.

  'ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് കോണ്‍?ഗ്രസ്സ്.തന്റെ അധ്വാനത്തിന്റെ മൂലധനം ഇന്നും കോണ്‍?ഗ്രസ്സിലുണ്ട്.ഐക്യ കേരളം എന്ന ചിന്ത പോലും കോണ്‍?ഗ്രസ്സില്‍ നിന്നും ഉണ്ടായതാണ്. തിരികെയെത്തുമ്പോോള്‍ കോണ്‍?ഗ്രസ്സില്‍ അധികാര സ്ഥാനങ്ങള്‍ ആവശ്യമില്ല.അഭയകേന്ദ്രത്തില്‍ കിടന്നു മരിക്കുന്നതിനേക്കാല്‍, സ്വന്തം വീട്ടില്‍ കിടന്നു മരിക്കുന്നതാണ് നല്ലത് '

  കോണ്‍ഗ്രസ്സില്‍ തിരികെ പോകുന്നത് സംബന്ധിച്ച് തന്റെ നിലപാട് ചെറിയാന്‍ ഫിലിപ്പ് വിശദീകരിച്ചതിങ്ങനെയാണ്. 20 വര്‍ഷം മുമ്പ് കോണ്‍ഗ്രസ്സ് വിടാന്‍ കാരണമായത് അധികാര ക്കൊതിമൂത്ത നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മല്‍സരിക്കുന്നത് ചൂണ്ടികാട്ടിയാണ്. പ്രതിഷേധമുയര്‍ത്തിയതിന് ശേഷവും സിറ്റിങ്ങ് എംഎല്‍എ മാര്‍ക്കെല്ലാം കോണ്‍ഗ്രസ്സ് നേതൃത്വം സീറ്റ് നല്‍കി.ഇതോടെ കോണ്‍ഗ്രസ്സ് വിട്ടു.ഇപ്പോള്‍ തിരിച്ചെത്തുമ്പോള്‍ പഴയ ഈ ശൈലിക്ക് ഏറെ മാറ്റമുണ്ടായെന്നും ചെറിയാന്‍ ഫിലിപ്പ് വാദിക്കുന്നു.

  ജനപ്രതിനിധിയാവാത്തതിലുള്ള ദുഖം മറക്കുന്നില്ല

  കോണ്‍ഗ്രസ്സില്‍ തിരികെയെത്താനുള്ള ആഗ്രഹം കൊണ്ട് മാത്രമാണോ ചെറിയാന്‍ ഫിലിപ്പ് ,സിപിഎം വിട്ടത്.മറ്റ് കാരണങ്ങള്‍ ചെറിയാന്‍ നിഷേധിക്കുമെങ്കിലും പുതിയ തീരുമാനത്തിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ടെന്നതാണ് വാസ്തവം. സിപിഎം സഹയാത്രികനായി ഒപ്പമുണ്ടാകുമെന്ന ചെറിയാന്‍ ഫിലിപ്പിന്റെ നിലപാടിന് പാര്‍ലമെന്ററി രംഗത്ത് ഉപയോഗപ്പെടുത്തുമെന്നാണ് തിരികെ സിപിഎം നല്‍കിയ ഉറപ്പ്.എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് തന്റെ അനുഭവം ചൂണ്ടികാട്ടി ചെറിയാന്‍ ഫിലിപ്പ് സംസാരിക്കുകയാണ്.തോല്‍വി ഉറപ്പായ പല മണ്ഡലങ്ങളിലും വിയോജിപ്പുണ്ടായിരുന്നിട്ടും പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മല്‍സരിക്കുകയായിരുന്നു.

  എന്നാല്‍ ഇത് തുടര്‍ന്നപ്പോള്‍, ചാവേറാകാനിനി ഇല്ലെന്ന് പറഞ്ഞു. ഒരു സുരക്ഷിത മണ്ഡലത്തില്‍ നിര്‍ത്തി തന്നെ മല്‍സരിപ്പിക്കാനുള്ള താല്‍പര്യം സിപിഎം കാട്ടിയില്ലെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ പരാതി. സിപിഎം നിയോഗിച്ച ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നിരസിച്ചിട്ടുണ്ട്.എന്നാല്‍ കോടിയേരിയും പിണറായിയും നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങി. തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് വേണ്ട രീതിയില്‍ സിപിഎം ഉപ യോഗപ്പെടുത്തിയില്ലെന്ന പരാതി ഉന്നയിച്ചിട്ടാണ് ചെറിയാന്‍ ഫിലിപ്പ് എകെജി സെന്ററിന്റെ പടികളിറങ്ങുന്നത്.
  Published by:Jayashankar AV
  First published:
  )}