നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ച് വച്ചത്; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

  കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ച് വച്ചത്; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

  കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ചു വച്ചതെന്ന് വി ഡി സതീശന്‍ ചോദിച്ചു.

  വി ഡി സതീശൻ

  വി ഡി സതീശൻ

  • Share this:
   തിരുവനന്തപുരം: കോവിഡ് ബാധിച്ച് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന ഉത്തരവിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവങ്ങള്‍ ഇതുവരെ എന്തിനാണ് ഒളിപ്പിച്ചു വച്ചതെന്ന് വി ഡി സതീശന്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

   സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയും വച്ച് പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ഇനിമുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരണവുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

   Also Read-തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ് മരിച്ച ജീവനക്കാരന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് മന്ത്രി

   ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റില്‍ നാളെ മുതല്‍ ഇത് പ്രസിദ്ധീകരിക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന് യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. 2020 ഡിസംബറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധികരിക്കുന്നത് അവസാനിപ്പിച്ചത്.


   Also Read-ഭവനരഹിതരും നിരാലംബരുമായ സ്ത്രീകളെയും കുട്ടികളെയും ലൈഫ് ഭവന പദ്ധതിയില്‍ മുന്‍ഗണനയോടെ ഉള്‍പ്പെടുത്തും; മന്ത്രി എം വി ഗോവിന്ദന്‍

   അതേസമയം കോവിഡ് മരണങ്ങള്‍ കോവിഡ് മരണങ്ങള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം അക്കാര്യം നിയമസഭയില്‍ ഉയര്‍ത്തുകയും ചെയ്തപ്പോള്‍ തികഞ്ഞ പുച്ഛത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് സര്‍ക്കാര്‍ നേരിട്ടതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.

   Also Read-'ജനങ്ങളോടുള്ള ആദരമെന്നത് അവര്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ പൊലീസുകാരന്‍ സല്യൂട്ട് ചെയ്യുന്നുണ്ടോ എന്നതിലല്ല'; കെ കെ രമ

   സര്‍ക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താല്‍പര്യം, കോവിഡ് മരണ കണക്കുകള്‍ കുറച്ചു കാണിച്ച് സര്‍ക്കാരിന്റെ സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമാണെന്നും സുധാകരന്‍ ആരോപിച്ചു. ജനങ്ങളുടെ ജീവിതമോ സാമൂഹിക നീതിയോ സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് യു ഡി എഫ് ആദ്യം മുതല്‍ ഉയര്‍ത്തിയ വിഷയമെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു.
   Published by:Jayesh Krishnan
   First published:
   )}