നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • EXCLUSIVE: 'ഭർത്താവ് ജീവനൊടുക്കിയത് ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ'; ആന്തൂർ നഗരസഭയ്ക്കെതിരെ പ്രവാസി വ്യവസായിയുടെ ഭാര്യ

  EXCLUSIVE: 'ഭർത്താവ് ജീവനൊടുക്കിയത് ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ'; ആന്തൂർ നഗരസഭയ്ക്കെതിരെ പ്രവാസി വ്യവസായിയുടെ ഭാര്യ

  'ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ചാണ് നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ സാജൻ ഓഡിറ്റോറിയം നിർമ്മിച്ചത്'

  സാജൻ പാറയിൽ

  സാജൻ പാറയിൽ

  • News18
  • Last Updated :
  • Share this:
   കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയ്ക്കൽ ആത്മഹത്യ ചെയ്തത് നഗരസഭയുടെ നടപടികളിൽ മനംനൊന്ത് ആണെന്ന് സാജന്റെ ഭാര്യ ബീന. ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ചാണ് നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ സാജൻ ഓഡിറ്റോറിയം നിർമ്മിച്ചത്. ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് ഭർത്താവ് ജീവനൊടുക്കിയതെന്നും ബീന ന്യൂസ് 18നോട് പറഞ്ഞു.

   ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. ആരോപണം ശരിയാണെങ്കിൽ കുറ്റകാർക്കെതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിപഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

   ഭരണസമിതിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പികെ ശ്യാമളയും വ്യക്തമാക്കി.

   കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തനാനുമതി നഗരസഭ വൈകിപ്പിച്ചതില്‍ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് സാജൻ ആത്മഹത്യ ചെയ്തത്. കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിലാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ സാജനെ കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നൈജീരിയയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപ മുടക്കിയാണ് കണ്ണൂര്‍ ബക്കളത്ത് സജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്.

   കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ ചെറിയ കാരണങ്ങള്‍ ആന്തൂര്‍ നഗരസഭ അത് തടഞ്ഞുവച്ചുവെന്നാണ് ആരോപണം. നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനമുണ്ടെന്ന് പറഞ്ഞ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം നടത്തിയ അന്വേഷണത്തില്‍ നിയമലംഘനമില്ലെന്ന് കണ്ടെത്തിയിരുന്നു.
   First published: