നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി

    ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി

    ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതില്‍ കടുത്ത വിഷമത്തിലായിരുന്നു സിന്ധുവെന്ന് സമീപവാസികള്‍ പറഞ്ഞു

    സിന്ധു

    സിന്ധു

    • Share this:
      കോലഞ്ചേരി; ദിവസവേതനക്കാരനായ ഭര്‍ത്താവിനെ ജോലിയില്‍ നിന്ന് നീക്കം ചെയ്ത മനോവിഷമത്തില്‍ ഭാര്യ കിണറ്റില്‍ ചാടി ജീവനൊടുക്കി. കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയില്‍ സുരേന്ദ്രന്റെ ഭാര്യ സിന്ധു(45) ആണ് ആത്മഹത്യ ചെയ്തത്.

      കഴിഞ്ഞ 18 നാണ് സിന്ധു വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടിയത്. നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 21ന് മരിച്ചു.

      ചൂണ്ടി വാട്ടര്‍ അതോറിറ്റിയില്‍ പത്ത് വര്‍ഷമായി താത്കാലിക ജീവനക്കാരനായിരുന്നു സുരേന്ദ്രന്‍. എന്നാല്‍ വാട്ടര്‍ അതോറിറ്റിയില്‍ മന്ത്രിതല മാറ്റമുണ്ടായതോടെ പ്രാദേശിക നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ ജോലിയില്‍ നിന്ന് മാറ്റുകയായിരുന്നു.

      ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതില്‍ കടുത്ത വിഷമത്തിലായിരുന്നു സിന്ധുവെന്ന് സമീപവാസികള്‍ പറഞ്ഞു. കോവിഡ് കാലമായതിനാല്‍ സുരേന്ദ്രന് മറ്റൊരു ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ല. കറുകപ്പള്ളി ഗവ. എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഹരിനാരയണന്‍, യുകെജി വിദ്യാര്‍ഥി സാകേത് എന്നിവരാണ് മക്കള്‍.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Jayesh Krishnan
      First published: