നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • #JusticeForPonnu| ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ; ഹൈക്കോടതിയില്‍ ഹര്‍ജി

  #JusticeForPonnu| ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ; ഹൈക്കോടതിയില്‍ ഹര്‍ജി

  വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‍കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്

  Mathai

  Mathai

  • Share this:
   പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‍കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ 15 ദിവസമായി മ്യതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

   ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് കുടുംബം. അതേസമയം മത്തായിയെ കസ്റ്റഡിയിലെടുത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴചയെന്ന വനം വകുപ്പ് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. സതേണ്‍ ചിഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സഞ്ജയന്‍ കുമാറിന്‍റെ റിപ്പോര്‍ട്ട് വനം മന്ത്രി കെ രാജുവിന് സമര്‍പ്പിച്ചു.
   TRENDING Kamala Harris| ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി [NEWS]Reliance| ലിംഗപരമായ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കാൻ W-GDP, USAIDമായി സഹകരിച്ച് പ്രവർത്തിക്കാൻ റിലയൻസ് ഫൗണ്ടേഷൻ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
   കസ്റ്റഡിയിലുള്ള ആളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവന്‍ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. ചട്ടങ്ങള്‍ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ആളെ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചില്ല. വൈദ്യ പരിശോധന നടത്തുന്നതില്‍ വീഴ്ച സംഭവിച്ചു. മൊഴി എടുക്കാതെ തെളിവെടുപ്പ് നടത്തി എന്നിങ്ങനെയാണ് മറ്റ് കണ്ടെത്തലുകള്‍.

   വനം വകുപ്പിന്‍റെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കാതിരുന്നതും വീഴ്ചയാണ്. എന്നാല്‍ ക്യാമറയുടെ മെമ്മറിക്കാര്‍ഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. വൈല്‍ഡ് ലൈഫ് ആക്‌ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നും പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് പഠിച്ച ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കിയിരുന്നു.
   Published by:user_49
   First published:
   )}