കോഴിക്കോട്; ഭര്‍ത്താവ് മരിച്ചു മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. കൊയിലാണ്ടി കാശ്മിക്കണ്ടി പ്രഭാകരന് (71), ഭാര്യ വിമല (61) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. പ്രഭാകരൻ ഞായറാഴ്ച രാത്രിയിലും വിമല തിങ്കളാഴ്ച പുലർച്ചെയുമാണ് മരിച്ചത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ പ്രഭാകരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ ഭാര്യ വിമലക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവര്‍ തിങ്കളാഴ്ച പുലര്‍ച്ച മൂന്നു മണിയോടെ മരിച്ചു.
ഹൃദയാഘാതം മൂലമാണ് ഇരുവരും മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇരുവരുടെയും സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് നടക്കും.
Also Read-
മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനുള്ളിൽ 'പശ പ്രയോഗം'; കാൽ വേർപെടുത്തിയത് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽമക്കള്: പ്രവീണ്‍കുമാര്‍ (സിസ്റ്റം ഓഫിസര്‍, എം.ആര്.ഡി.എഫ്, മില്‍മ), പ്രജീഷ് (കുവൈത്ത്). മരുമകള്‍: ധനുഷ (അസി. മാനേജര്‍, എസ്.ബി.ഐ, കോഴിക്കോട്). വിമലയുടെ സഹോദരങ്ങള്‍: പ്രഭാകരന്, പുരുഷോത്തമന് (ഇരുവരും ചെന്നൈ), ജനാര്ദനന് (ഓട്ടോൈഡ്രവര്‍), ശ്യാമള.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.