കൊച്ചി: മെഡിക്കല്‍ കോളേജിലെ
കോവിഡ് പരിശോധന ലാബില്‍ ഭര്‍ത്താവ് ജോലി ചെയ്യുന്നതിന്റെ പേരില്‍ ഭാര്യയെ ബാങ്ക് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി പരാതി ഉയർന്നിരുന്നു. ഫെഡറല്‍ ബാങ്ക് കൊച്ചി മറൈന്‍ഡ്രൈവ് ബ്രാഞ്ചിലെ ജീവനക്കാരി രാജിയോടാണ് ജോലിയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ബാങ്ക് അറിയിച്ചത്. ന്യൂസ് 18 വാർത്തയെത്തുടർന്ന് ജീവനക്കാരിയെ തിരിച്ചെടുക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.
എന്നാൽ
കോവിഡ് കണക്കിലെടുത്ത് ആളുകളെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരിയെ പിരിച്ച് വിട്ടതെന്നാണ് ബാങ്കിന്റെ വിശദീകരണം. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് പരിശോധന ലാബില്‍ സീനിയര്‍ ടെക്നീഷ്യനാണ് വിപിന്‍ ദാസ്. മെഡിക്കല്‍ കോളേജിലെ കോവിഡ് പരിശോധന നടത്തുന്നത് വിപിന്‍ ദാസിന്റെ നേത്യത്വത്തിലാണ്.
Also Read:
ഓണകിറ്റിലെ പപ്പടത്തിൽ രാസവസ്തു; ക്ലിഫ് ഹൗസിലേക്ക് പപ്പടം അയച്ച് യുവമോർച്ചയുടെ വ്യത്യസ്ത പ്രതിഷേധം
പ്രതിസന്ധി ഘട്ടത്തിലെ പോരാട്ടത്തിനിടെയാണ് വിപിന്റെ
കോവിഡ് പരിശോധന ലാബിലെ ജോലിയുടെ പേരില്‍ ഭാര്യ രാജിയുടെ തൊഴില്‍ നഷ്ടമാകുന്നത്. കഴിഞ്ഞ 4 വര്‍ഷങ്ങളായി ഫെഡറല്‍ ബാങ്ക് കൊച്ചി മറൈന്‍ഡ്രൈവ് ബ്രാഞ്ചിലെ ജീവനക്കാരിയാണ് രാജി. ലോക്ഡൗണിനെത്തുടര്‍ന്ന് താല്‍ക്കാലിക ജീവനക്കാരിയായ രാജിയോട് തല്ക്കാലം ജോലിയ്ക്ക് എത്തേണ്ടതില്ലെന്ന് ബാങ്കില്‍ നിന്ന് അറിയിച്ചിരുന്നു . ഇതിനെത്തുടര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ തൊഴില്‍ ഉണ്ടായില്ല. ഇക്കാലയളവില്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ വൈകാതെ തിരികെ ജോലിയില്‍ പ്രവേശിക്കാനാകുമെന്ന് അറിയിച്ചിരുന്നതായി രാജി പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച ബാങ്കില്‍ നിന്ന് വിളിച്ച് ഇനി ജോലിയ്ക്ക് എത്തേണ്ടതില്ലെന്ന് രാജിയെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ്
കോവിഡ് പരിശോധന ലാബില്‍ ജോലി ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്കിലെ ജോലിയില്‍നിന്ന് പിരിച്ച് വിട്ടതെന്ന് രാജി പറയുന്നത്. 4 വര്‍ഷമായി ജോലി ചെയ്യുന്ന രാജിയെ ഒഴിവാക്കാന്‍ മറ്റൊരു കാരണവുമില്ലെന്ന് രാജിയുടെ ഭര്‍ത്താവ് വിപിന്‍ ദാസ് പറയുന്നു.
ന്യൂസ് 18 വാർത്തയെത്തുടർന്ന് ജീവനക്കാരിയെ തിരിച്ചെടുക്കുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. ഇന്നവേറ്റീവ് സോല്യൂഷൻസ് എന്ന ഏജൻസിക്ക് ഫെഡറല്‍ ബാങ്ക് നിർദ്ദേശം നൽകി. ഏജൻസി മുഖേനയായിരുന്നു ഫെഡറല്‍ ബാങ്ക് താൽക്കാലിക ജീവനക്കാരിയായി രാജിയെ നിയമിച്ചത്. ബാങ്കിനെതിരെ നടപടി ആവശ്യപ്പെട്ട് രാജിയുടെ ഭർത്താവ് വിപിൻ ദാസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.