നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല, കുടുംബത്തിലുള്ള ആരോ ചെയ്ത ചതിയാണ് ലോകം കാണുന്നത്': കുട്ടിയെ മർദ്ദിക്കുന്ന വൈറൽ വീഡിയോയിലെ ഭർത്താവിനെ ന്യായീകരിച്ച് ഭാര്യ

  'ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ല, കുടുംബത്തിലുള്ള ആരോ ചെയ്ത ചതിയാണ് ലോകം കാണുന്നത്': കുട്ടിയെ മർദ്ദിക്കുന്ന വൈറൽ വീഡിയോയിലെ ഭർത്താവിനെ ന്യായീകരിച്ച് ഭാര്യ

  അറസ്റ്റിന് പിന്നാലെയാണ് ഇയാളുടെ ഭാര്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

  child abuse

  child abuse

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ആറ്റിങ്ങലിൽ മക്കളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഭാര്യ. തന്റെ കുടുംബത്തിലുള്ള ആരോ ചെയ്ത ചതിയാണ് ലോകം മുഴുവൻ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതെന്നും ഭാര്യ പറഞ്ഞു.

   ഭർത്താവ് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായാണ് ഭാര്യ രംഗത്ത് എത്തിയിരിക്കുന്നത്. വീട്ടിൽ ഉണ്ടായ ചെറിയ ഒരു പ്രശ്നത്തിന്റെ പേരിൽ താനും മക്കളും ചേർന്ന് ചെയ്ത വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്ന് യുവതി വെളിപ്പെടുത്തി.

   ഭർത്താവ് തന്നെയോ മക്കളെയോ ഒരു ഈർക്കിൾ കൊണ്ടു പോലും തല്ലിയിട്ടില്ല. വളരെ കഷ്ടപ്പെട്ടാണ് ഭർത്താവ് വീട് നോക്കുന്നതെന്നും യുവതി പറഞ്ഞു.

   You may also like:മര്യാദയില്ലാത്ത ഒരു പൂച്ച; വിശന്നപ്പോൾ എടുത്തുതിന്നത് ഉടമസ്ഥന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്, എന്നിട്ട് ഒരു അട്ടഹാസവും [NEWS]Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു [NEWS] ജയിലിൽ പരീക്ഷാകേന്ദ്രം ഒരുക്കി കണ്ണൂർ സർവ്വകലാശാല; ജയിലിൽ പരീക്ഷാകേന്ദ്രം കോവിഡ് പശ്ചാത്തലത്തിൽ [NEWS]

   കഴിഞ്ഞ ആഴ്ച വീട്ടിൽ ഒരു ചെറിയ പ്രശ്നം ഉണ്ടായപ്പോൾ ഭർത്താവിനെ പേടിപ്പിക്കാൻ വേണ്ടി തന്റെ ഫോണിൽ അടുത്ത വീഡിയോ ആണിതെന്ന് യുവതി പറയുന്നു. വീഡിയോ കുടുംബ ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. കുടുംബ ഗ്രൂപ്പിൽ പങ്കുവച്ച വീഡിയോ ആരോ വൈറലാക്കി ഇപ്പോൾ ആകെ നാറ്റിച്ചിരിക്കുകയാണെന്നും തന്റെ ഭർത്താവ് അങ്ങനെയുള്ള ആളല്ലെന്നും ഇതുവരെ തങ്ങളെ അടിച്ചിട്ടില്ലെന്നും ഭാര്യ വ്യക്തമാക്കുന്നു.

   താൻ വീഡിയോ എടുക്കുന്നതു കണ്ട് അച്ഛനെ പേടിപ്പിക്കുന്നതിനു വേണ്ടിയാണ് മോൾ ഉറക്കെ നിലവിളിച്ചത്. ഈ ലോകം ഇപ്പോൾ തന്റെ ഭർത്താവിനെ ഒരു ദുഷ്ടനായിട്ടാണ് കാണുന്നത്. താൻ വയ്യാത്ത ഒരാളാണെന്നും ചികിത്സയ്ക്കും മറ്റുമായി വളരെ കഷ്ടപ്പെട്ടാണ് ഭർത്താവ് കുടുംബം നോക്കുന്നതെന്നും അവർ പറഞ്ഞു.   സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച വീഡിയോയിൽ കുട്ടികളെ മർദ്ദിക്കുന്ന ആളെ കണ്ടെത്തിയതായി ഇന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്തുത വീഡിയോ പൊലീസിന് അയച്ചു നൽകിയതിനെ തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജിൽ പോസ്റ്റ് ഇടുകയായിരുന്നു.

   ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് സോഷ്യൽ മീഡിയ സെല്ലിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ Dy SP ക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സോഷ്യൽ മീഡിയ സെൽ വിവരം കൈമാറുകയായിരുന്നു ആറ്റിങ്ങൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

   അറസ്റ്റിന് പിന്നാലെയാണ് ഇയാളുടെ ഭാര്യ പ്രതികരണവുമായി എത്തിയിരിക്കുന്നത്.
   Published by:Joys Joy
   First published:
   )}