നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭർത്താവ് മരിച്ചത് അറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം

  ഭർത്താവ് മരിച്ചത് അറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം

  കഴിഞ്ഞ ദിവസം അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോന്‍സ പറഞ്ഞിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പത്തനംതിട്ട: ഭര്‍ത്താവ് മരിച്ചത് അറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. പത്തനംതിട്ട അടൂരിലാണ് സംഭവം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടില്‍ ഫിലിപ്പോസ് ചെറിയാനാണ്(76) ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോന്‍സയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അയല്‍വാസി വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോന്‍സ പറഞ്ഞിരുന്നു.

   തുടർന്ന് ഇയാൾ പുനലൂരിലുള്ള ഇവരുടെ മകളെ അറിയിക്കുന്നത്. മകളുടെ നിര്‍ദ്ദേശമനുസരിച്ച്‌ ഫിലിപ്പോസിനെ ആശുപത്രിയില്‍ എത്തിക്കാനായി കൊച്ചുമകന്‍ ആംബുലന്‍സുമായി വന്നപ്പോഴാണ് ഗൃഹനാഥന്‍ മരിച്ചതായി വ്യക്തമായത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. അല്‍ഫോന്‍സ സംസാരിക്കുന്നത് പരസ്പരവിരുദ്ധമായാണ്. ഫിലിപ്പോസിന്‍റെ മരണകാരണം വ്യക്തമല്ല. അടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

   പ്രാരാബ്ധം പറഞ്ഞ് 11 ലക്ഷം തട്ടിയ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഭർത്താവ്; യുവാവിന്റെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

   പത്തനംതിട്ട: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച്‌ പണം തട്ടിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിലായി. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌ എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കുളനട സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ പന്തളം പൊലീസാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ ഒത്താശയോടെ യുവതി, പരാതിക്കാരനിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാർ ന്യൂസ് 18നോട് പറഞ്ഞു. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എഴുകോൺ, കണ്ണൂർ സ്വദേശികളെയും പ്രതികൾ സമാനരീതിയിൽ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവർക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

   Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

   അവിവാഹിതയാണെന്നും കൊട്ടാരക്കര പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും പറഞ്ഞ് 2020 ഏപ്രിലിലാണ് യുവതി, ഫേസ്ബുക്ക് വഴി പരാതിക്കാരനായ യുവാവുമായി അടുപ്പത്തിലാകുന്നത്. കുളനടയിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്ന യുവാവാണ് പരാതിക്കാരൻ. എസ്‌ എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇവരുടെ പരിചയം പ്രണയമായി വളർന്നതോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു.

   കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മരിച്ചു പോയെന്നും, ബന്ധുക്കൾ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും യുവതി യുവാവിനെ വിശ്വസിപ്പിച്ചു. വസ്തുസംബന്ധമായ കേസ് നടത്താനായി യുവതി പലപ്പോഴായി 11,07,975 ലക്ഷം രൂപ യുവാവിൽനിന്ന് തട്ടിയെടുത്തു. ഹൈക്കോടതിയിൽ കേസ് സംബന്ധമായ ആവശ്യത്തിന് പോകാനായി പാര്‍വതിയ്ക്ക് കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയതിന് 8000 രൂപയും യുവാവ് നൽകിയിരുന്നു.

   അടുത്തകാലത്തായി വിവാഹ കാര്യം പറയുമ്പോഴെല്ലാം പാർവതി ഒഴിഞ്ഞുമാറിയതോടെ, യുവാവ് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയായിരുന്നു. പുത്തൂരിലെത്തി അന്വേഷിച്ചപ്പോഴാണ് പാർവതി വിവാഹിതയാണെന്നും, സുനിൽ ലാൽ ഭർത്താവ് ആണെന്നും അറിഞ്ഞത്. ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും യുവാവിന് മനസിലായി. തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്‍കി. എസ്‌എച്ച്‌ഒ എസ്. ശ്രീകുമാര്‍, എസ്‌ഐ ടി. കെ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
   Published by:Anuraj GR
   First published:
   )}