കൊച്ചി: പത്തനംതിട്ട എം.പി ആന്റോ ആന്ണിയ്ക്കെതിരായ ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ പരാതി കഴമ്പുള്ളതാണെന്ന് ഹൈക്കോടതി. ആന്റോ ആന്ണിയുടെ ഭാര്യ മതംപറഞ്ഞ് വോട്ടുപിടിച്ചെന്ന പരാതി ഫയലില്‍ സ്വീകരിച്ച് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് മതവികാരം ഉയര്‍ത്തി യു.ഡി.എഫ് വോട്ടു നേടിയെന്നാണ് ഹർജി. എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കെ. അനന്തഗോപന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
ആന്റോ ആന്ണിയുടെ പെന്തക്കോസ്ത് വിശ്വാസിയായ ഭാര്യ ഗ്രേസ് ആന്റോ പെന്തക്കോസ്ത് സഭായോഗങ്ങളില്‍ ഭര്‍ത്താവിനായി മതം പറഞ്ഞ് വോട്ടു തേടിയെന്ന പരാതിയില്‍ പ്രാഥമികമായി ചട്ടലംഘനമുണ്ടെന്ന് കോടതി വിലയിരുത്തി. കേസ് നിലനില്‍ക്കില്ലെന്ന ആന്റോ ആന്റണിയുടെ വാദം കോടതി തള്ളി. ശബരിമല വിഷയമടക്കം ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. ഹര്‍ജി 13ന് പരിഗണിയ്ക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anto Antony MP, Election petition, High court, Model code of conduct