നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Wild Boar Attack|കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

  Wild Boar Attack|കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

  ഒക്ടോബര്‍ ആറിന് താമരശ്ശേരിയില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് കുടുംബവുമായി സഞ്ചരിക്കുമ്പോഴാണ് റഷീദിന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്.

  wild boar attack

  wild boar attack

  • Share this:
   കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ (Wild Boar) പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൂരാച്ചുണ്ട് ആനക്കുന്നത് റഷീദ് (Rasheed) ആണ് മരിച്ചത്. ഒക്ടോബര്‍ ആറിന് താമരശ്ശേരിയില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് കുടുംബവുമായി സഞ്ചരിക്കുമ്പോഴാണ് റഷീദിന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് റഷീദ് മരിച്ചത്.

   കഴിഞ്ഞ ഒക്ടോബര്‍ ആറിന് രാത്രി കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമുഅ മസ്ജിദിന് സമീപത്തായുള്ള ഇറക്കത്തിലായിരുന്നു അപകടം. താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക് പതിച്ചു. റഷീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ഷാദിന്റെ ഭാര്യയുമായ റഫ്സിന(21), മകള്‍ ഷെഹ്സാ മെഹ്റിന്‍(2) എന്നിവര്‍ക്കും പരുക്കേറ്റിരുന്നു. തലക്ക് സാരമായി പരുക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.

   അതേസമയം ഇടിച്ച വാഹനത്തില്‍ കാട്ടുപന്നിയുടെ രോമങ്ങള്‍ കണ്ടെത്തിയില്ലെന്നും പന്നി ഇടിച്ചിട്ടില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ നിലപാട്. പരിക്കേറ്റ അന്ന് മുതല്‍ റഷീദ് ചികിത്സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി റെയ്ഞ്ച് ഓഫീസറുടെ വീട്ടുപടിക്കല്‍ ഈ മാസം 11 മുതല്‍ കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് റഷീദ് മരിച്ചത്.
   Published by:Rajesh V
   First published:
   )}