• HOME
 • »
 • NEWS
 • »
 • kerala
 • »
 • Wild Boar | കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് പരിക്ക്; കാലിൽ 22 തുന്നൽ

Wild Boar | കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥിനിക്ക് പരിക്ക്; കാലിൽ 22 തുന്നൽ

കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് പാഞ്ഞെത്തിയ കാട്ടുപന്നി സ്നേഹയെ പിന്നിൽനിന്ന് കുത്തിവീഴ്ത്തിയത്.

wild boar

wild boar

 • Share this:
  കൊല്ലം : കാട്ടുപന്നിയുടെ കുത്തേറ്റ് പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. ഇടതുകാലിന് പരിക്കേറ്റ കൊല്ലം അഞ്ചല്‍ ആനപ്പുഴയ്ക്കല്‍ സ്വദേശിനിപുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. ആനപ്പുഴയ്ക്കല്‍ നെടുപുറം മേഘാഭവനില്‍ മനോജിന്റെ മകള്‍ പതിനേഴുകാരി സ്നേഹയ്ക്കാണ് പരിക്കേറ്റത്. ഇടതുകാലിനേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് 22 തുന്നൽ ഇടേണ്ടി വന്നു.

  കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെയാണ് പാഞ്ഞെത്തിയ കാട്ടുപന്നി സ്നേഹയെ പിന്നിൽനിന്ന് കുത്തിവീഴ്ത്തിയത്. വീടിന് സമീപത്തുവച്ചാണ് സംഭവം. കാട്ടുുപന്നിയുടെ ആക്രമണത്തിൽ സ്നേഹയുടെ കൈകാലുകള്‍ക്ക് മുറിവേറ്റു. ഇതിൽ ഇടത് കാലിലെ പരിക്ക് ഗുരുതരമായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മാതിപിതാക്കളാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

  പ്രദേശത്ത് കാട്ടുപന്നി ഉൾപ്പടെ വന്യമൃഗങ്ങളുടെ സാനിദ്ധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. വനത്തിൽ നിന്ന് ജനവാസമേഖലയിൽ കൂട്ടമായി എത്തുന്ന കാട്ടുപന്നികൾ കാരണം കൃഷി ചെയ്യാനാകാത്ത സാഹചര്യമാണ്. പ്രായമായവർക്കും കുട്ടികൾക്കും ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാനാകാത്ത സാഹചര്യവുമുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

  എന്‍എച്ച് ഹൈവേയിലെ അപകട മരണം; കാരണമായ കാട്ടുപന്നിയെ കണ്ടെത്തി വെടിവച്ചു കൊന്നു

  തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ(Wild Boar) കണ്ടെത്തി വെടിവച്ച് കൊന്നു(Shot Dead). ബൈപ്പാസില്‍ തൊണ്ടയാടിന് സമീപം പാലാട്ടുകാവില്‍ വെച്ചാണ് പന്നിയെ കണ്ടത്തിയത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു.

  വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള ആളെത്തി പന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ബൈപ്പാസിന് സമീപത്തെ കനാലില്‍ പന്നിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ നാട്ടുകാരാണ് പന്നിയെ കണ്ടത്.

  പന്നി കുറകെ ചാടിയതിനെ തുടര്‍ന്ന് വാനും ലോറിയും കൂട്ടിയിടിച്ച് വാനില്‍ നിന്ന് തെറിച്ചുവീണ് ചേളന്നൂര്‍ സ്വദേശി സിദ്ധിഖ്(38) ആണ് മരിച്ചത്.

  കക്കോടി കിഴക്കുംമുറി മനവീട്ടില്‍ താഴം ദൃശ്യന്‍ പ്രമോദ് (21), വാഹനമോടിച്ച ഇരുവള്ളൂര്‍ അരയംകുളങ്ങര മീത്തല്‍ സന്നാഫ് (40), കക്കോടി മോരിക്കര സ്വദേശി അനൂപ്(22) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

  Also Read-Accident | മേശപ്പുറത്ത് നിന്ന് അക്വേറിയം ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

  വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കനാലില്‍ നിന്ന കണ്ടെത്തിയ പന്നിയെ നാലു വെടിവച്ചാണ് കൊന്നത്.

  കൊല്ലത്ത് യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; തൂങ്ങി മരിക്കാൻ ശ്രമിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് ഗുരുതരാവസ്ഥയിൽ

  കൊല്ലം: വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിലും ഭർത്താവിനെ അവശനിലയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. നെടുമ്പന വെളിച്ചിക്കാല സാലു ഭവനിൽ ജാസ്മിൻ (40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഭർത്താവ് ഷൈജു ഖാനെ പൊലീസ് നിരീക്ഷണത്തിൽ മീയണ്ണൂർ അസിസിയാ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

  വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മുറിക്കുള്ളിൽ കാണപ്പെട്ടത്. മക്കളെ മയക്കി കിടത്തിയ ശേഷമാണ് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. ഉച്ചയോടെ ഉറക്ക മുണർന്ന ഇവരുടെ മൂത്ത മകളും, ഇളയ മകനും മാതാപിതാക്കളുടെ കിടപ്പുമുറി അടച്ചിരിക്കുന്നതു കണ്ട് ബന്ധുക്കളെ വിളിച്ചു വരുത്തി നോക്കിയപ്പോഴാണ് ജാസ്മിനെ മരിച്ച നിലയിലും,ഷൈജു ഖാനെ അബോധാവസ്ഥയിലും കാണപ്പെട്ടത്. തുടർന്ന് കണ്ണനല്ലുർ പൊലീസിൽ വിവരം അറിയിക്കുകയും ഇൻസ്പെക്ടർ വിപിൻ കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
  Published by:Anuraj GR
  First published: