• HOME
  • »
  • NEWS
  • »
  • kerala
  • »
  • Wild boar | കാട്ടുപന്നി കുറുകെ ചാടി; പൊലീസ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

Wild boar | കാട്ടുപന്നി കുറുകെ ചാടി; പൊലീസ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

എസ്ഐ സനില്‍കുമാര്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്ക് സംഭവിച്ചത്.

  • Last Updated :
  • Share this:
    കണ്ണൂര്‍: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പേരാവൂരില്‍ പൊലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയത്.

    പൊലീസ് വാഹനം പോകുന്നതിനിടെ അപ്രതീക്ഷിതമായി കുന്നിന്റെ മുകളില്‍ നിന്നും കാട്ടുപന്നിക്കൂട്ടം കടന്ന് വരികയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.

    എസ്ഐ സനില്‍കുമാര്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്ക് സംഭവിച്ചത്. ഈ പ്രദേശത്ത്  കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുന്നത പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

    Found Dead | വിവാഹം കഴിഞ്ഞ് പിറ്റേന്നു കാണാതായ നവവരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

    വിവാഹം കഴിഞ്ഞ് പിറ്റേന്ന് കാണാതായ നവവരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). മനക്കൊടി കിഴക്കുംപുറം എന്‍എസ്എസ് ഓഫിസിനു സമീപം അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെയും കോമളവല്ലിയുടെയും മകന്‍ ധീരജ്(37) ആണ് മരിച്ചത്. ഈ മാസം 20നാണ് മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയെ ധീരജ് വിവാഹം ചെയ്തത്.

    വിവാഹ പിറ്റേന്ന് അമ്മയെ കണ്ടു വരാമെന്ന് പറഞ്ഞ് ഭാര്യയുടെ സ്‌കൂട്ടറുമെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാവിലെ പാലം പടിഞ്ഞാറ് ഒരു കിലോമീറ്റര്‍ അകലെ പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

    Also Read-Elephant | ഉത്സവത്തിനെത്തിയ ആന കോഴിയെ കണ്ട് പേടിച്ചു വിരണ്ടു; ഒടുവിൽ എഴുന്നെളളത്തിന് പകരം ആന

    വടക്കേ ഭാഗത്ത് നിന്ന് സ്‌കൂട്ടറും പണവും ചെയിനും കണ്ടെത്തി. ഗള്‍ഫില്‍ പ്രമുഖ കമ്പനിയുടെ സ്ഥാപനത്തില്‍ ജോലിക്കരാനായ ധീരജ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.
    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayashankar AV
    First published: