പത്തനംതിട്ട സീതത്തോട്ടിൽ പള്ളിയുടെ ഓഡിറ്റോറിയത്തിൽ ഓടി കയറിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു . ഇന്നലെ രാത്രി 8.30 കൂടിയാണ് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നി സീതത്തോട് മലങ്കര പള്ളിയുടെ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കേറിയത്. തുടര്‍ന്ന് കാട്ടു പന്നിയെ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി.ആർ . പ്രമോദിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെടിവച്ചു കൊന്നു.
വനപാലകരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. സാധാരണഗതിയിൽ സീതത്തോട് ടൗൺ പ്രദേശത്ത് കാട്ടുപന്നി ഇറങ്ങാറില്ലെന്ന് പഞ്ചായത്ത് അംഗം ജോബ്ബി ടി ഈശോ പറഞ്ഞു.
ജനവാസമേഖലകളിലെത്തി ആക്രമിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുവാദം നല്‍കാനുള്ള അധികാരം സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pathanamthitta, Wild Boar