നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തുറന്നിട്ട വാതിലിലൂടെ കാട്ടുപന്നികൾ വീടിനകത്ത് കയറി; കുടുംബം പുറത്തേക്കോടി രക്ഷപ്പെട്ടു

  തുറന്നിട്ട വാതിലിലൂടെ കാട്ടുപന്നികൾ വീടിനകത്ത് കയറി; കുടുംബം പുറത്തേക്കോടി രക്ഷപ്പെട്ടു

  വനം വകുപ്പ് ഉദ്യോഗസ്ഥരും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി ആളുകളെ അനുനയിപ്പിച്ച് പന്നികളെ മയക്കുവെടി വെയ്ക്കാൻ തീരുമാനിച്ചു.

  Wild boar Attack

  Wild boar Attack

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: വീടിന്റെ മുൻവശത്തെ തുറന്നിട്ട വീടിന്റെ മുൻവശത്തെ തുറന്നിട്ട വാതിലിലൂടെ  കാട്ടുപന്നി അകത്തു കയറി. കൂരാച്ചുണ്ട് പൂവത്തുംചോല പാലമലയിൽ മോഹനന്റെ വീട്ടിലാണ് സംഭവം. രാവിലെ 7.30ന് വീടിന് അകത്തു കയറിയ രണ്ടു പന്നികളിൽ ഒന്നിനെ മയക്കുവെടി വെച്ചു.

  മുൻ വശത്തെ തുറന്നിട്ട വാതിലിലൂടെയാണ് കാട്ടുപന്നികൾ അകത്തു കയറിയത്. കിടപ്പു മുറിയിൽ പ്രവേശിച്ച പന്നികൾ കട്ടിലിലും മറ്റും കയറി ഓടിച്ചാടി നടന്നു. ഇതിനിടെ വീടിന്റെ  വാതിൽ അടച്ച് മോഹനനും കുടുംബവും  പുറത്ത് ഇറങ്ങിയിരുന്നു.

  You may also like:'വീട്ടിൽ വിലപ്പോവാത്ത കമ്മ്യൂണിസം': ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ പ്രതികരണവുമായി വി. മുരളീധരൻ [NEWS]അലാവുദ്ദീന്റെ 'അത്ഭുതവിളക്കി'ന് ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ ഡോക്ടർ നൽകിയത് രണ്ടര കോടി; പിന്നാലെ അറസ്റ്റ് [NEWS] അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാൻ കമ്മ്യൂണിസ്റ്റും, ഇന്ത്യയിൽ വേരുകളുള്ള സുനിൽ ഫ്രീമാൻ സ്ഥാനാർത്ഥി [NEWS]

  സംഭവം അറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് സംഘടിച്ചെത്തി വനം വകുപ്പിനെതിരെ പ്രതിഷേധം തുടങ്ങി. ഡി എഫ് ഒ തന്നെ സംഭവസ്ഥലത്ത് എത്തണമെന്നായിരുന്നു ആവശ്യം.

  വനം വകുപ്പ് ഉദ്യോഗസ്ഥരും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തി ആളുകളെ അനുനയിപ്പിച്ച് പന്നികളെ മയക്കുവെടി വെയ്ക്കാൻ തീരുമാനിച്ചു. ഒരു പന്നിയെ വെടി വെച്ചതിന് പിന്നാലെ വനപാലകരുടെ തോക്ക് തകരാറിലായി. രണ്ടാമത്തെ പന്നിയെയും വെടിവെയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

  പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കൃഷിയിടങ്ങളിൽ വിഹരിക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാൻ പലപ്പോഴും കർഷകർക്ക് അനുമതി ലഭിക്കാറുമില്ല. വനാതിർത്തികളിലെ ഗ്രാമങ്ങളിൽ കാട്ടുപന്നികൾ  കൃഷി നശിപ്പിക്കുന്നത് പതിവ് സംഭവമാണ്.
  Published by:Joys Joy
  First published:
  )}