നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Wild buffalo | പാലക്കാട് ചിറ്റൂരിൽ കാട്ടുപോത്തിറങ്ങി; നാട്ടുകാർ ഭീതിയിൽ

    Wild buffalo | പാലക്കാട് ചിറ്റൂരിൽ കാട്ടുപോത്തിറങ്ങി; നാട്ടുകാർ ഭീതിയിൽ

    ഓടിച്ചു വിടാനുള്ള ശ്രമം പരാജയപ്പെട്ടാൽ മാത്രമേ മയക്കുവെടിവെച്ച് മാറ്റുകയുള്ളു.

    • Share this:
    പാലക്കാട് ചിറ്റൂരിന് സമീപം ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി (wild buffalo). വിളയോടിയ്ക്ക് സമീപം വേമ്പ്രയിലാണ് കാട്ടുപോത്തിറങ്ങിയത്. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ഇതിനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമമാരംഭിച്ചു. ഇന്ന് പുലർച്ചെയാണ് പെരുമാട്ടി പഞ്ചായത്തിലെ വേമ്പ്രയിൽ കാട്ടുപോത്തിനെ കണ്ടത്.

    ജനവാസ മേഖലയോട് ചേർന്ന കൃഷിത്തോട്ടത്തിൽ കാട്ടുപോത്ത് നിലയുറപ്പിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. കഴിഞ്ഞ ദിവസം കൊഴിഞ്ഞാമ്പാറ മേഖലയിൽ കണ്ട കാട്ടുപോത്താണിതെന്ന് കൊല്ലംങ്കോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പറഞ്ഞു. വാളയാർ ഭാഗത്ത് നിന്നും വഴിതെറ്റി വന്നതാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ഈ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

    വനം വകുപ്പിൻ്റെ നേതൃത്വത്തിൽ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി വയനാട്ടിൽ നിന്നുള്ള വിദഗ്ധ സംഘവും എത്തും. ഓടിച്ചു വിടാനുള്ള ശ്രമം പരാജയപ്പെട്ടാൽ മാത്രമേ മയക്കുവെടിവെച്ച് മാറ്റുകയുള്ളു. ഇതിനായി കാട്ടുപോത്തിൻ്റെ ആരോഗ്യസ്ഥിതി പരിശോധിയ്ക്കേണ്ടതുണ്ട്. പറമ്പിക്കുളത്തോട് ചേർന്ന ചമ്മണാംപതി മേഖലയിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

    Cobra | നടപ്പാതയിൽ പത്തിവിരിച്ച് ഭീതി വിതച്ച മൂർഖനെ പിടികൂടി

    തൃശൂർ: നടപ്പാതയിൽ പത്തി വിരിച്ച് ഭീതി വിതച്ച മൂർഖനെ (Cobra) ഏറെ പണിപെട്ട് പിടികൂടി. ഗുരുവായൂർ (Guruvayur) തെക്കെ നടയിലെ ദേവസ്വം മൾട്ടി പാർക്കിംങ് കോംപ്ലക്സിന് മുന്നിലെ നടപ്പാതയിൽ കണ്ട മൂർഖനെയാണ് മണിക്കൂറുകളുടെ സാഹസത്തിന് ശേഷം പിടികൂടിയത്.

    വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് പാമ്പിനെ നടപ്പാതയിലൂടെ നടന്നു വരികയായിരുന്ന ചിലർ കണ്ടത്. പത്തി വിടർത്തി ഏറെ നേരം അവിടെ തന്നെ കിടന്ന മൂർഖൻ, ആളുകൾ തടിച്ചുകൂടിയതോടെ നടപ്പാതയോട് ചേർന്ന മതിലിലെ മഴവെള്ളം പോവാൻ സ്ഥാപിച്ചിരിക്കുന്ന പൈപ്പിനകത്തേക്ക് കയറിക്കൂടി. സമീപത്ത് ദേവസ്വം കെട്ടിടത്തിൽ കട നടത്തുന്ന ഒരു യുവാവും കൂട്ടുകാരും ചേർന്ന് പൈപ്പിനകത്തേക്ക് കയറിയ പാമ്പിനെ പിടികൂടാൻ ഏറെ നേരം ശ്രമിച്ചെങ്കിലും ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ നടന്നില്ല.

    പിന്നീട് പാമ്പു പിടുത്തത്തിൽ വൈദഗ്ദ്യമുള്ള തൊഴിയൂരിലെ രണ്ടു ചെറുപ്പക്കാരെത്തിയാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ മൂർഖന് എട്ടടിയിലേറെ നീളമുണ്ട്. പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് യുവാക്കൾ പറഞ്ഞു. മൂർഖനെ പിടികൂടുന്നുണ്ടെന്നറിഞ്ഞ് വലിയ ആൾക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ ഗതാഗതം നിയന്ത്രിക്കാനായി പൊലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.

    എന്‍എച്ച് ഹൈവേയിലെ അപകട മരണം; കാരണമായ കാട്ടുപന്നിയെ കണ്ടെത്തി വെടിവച്ചു കൊന്നു

    തൊണ്ടയാട് ബൈപ്പാസില്‍ അപകടമുണ്ടാക്കിയ കാട്ടുപന്നിയെ(Wild Boar) കണ്ടെത്തി വെടിവച്ച് കൊന്നു(Shot Dead). ബൈപ്പാസില്‍ തൊണ്ടയാടിന് സമീപം പാലാട്ടുകാവില്‍ വെച്ചാണ് പന്നിയെ കണ്ടത്തിയത്. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി എതിരേ വന്ന വാനുമായി കൂട്ടിയിടിച്ച് യാത്രക്കാരന്‍ മരിച്ചിരുന്നു.

    വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തോക്ക് ലൈസന്‍സ് ഉള്ള ആളെത്തി പന്നിയെ വെടിവച്ച് കൊല്ലുകയായിരുന്നു. ബൈപ്പാസിന് സമീപത്തെ കനാലില്‍ പന്നിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ നാട്ടുകാരാണ് പന്നിയെ കണ്ടത്.

    പന്നി കുറകെ ചാടിയതിനെ തുടര്‍ന്ന് വാനും ലോറിയും കൂട്ടിയിടിച്ച് വാനില്‍ നിന്ന് തെറിച്ചുവീണ് ചേളന്നൂര്‍ സ്വദേശി സിദ്ധിഖ്(38) ആണ് മരിച്ചത്. കക്കോടി കിഴക്കുംമുറി മനവീട്ടില്‍ താഴം ദൃശ്യന്‍ പ്രമോദ് (21), വാഹനമോടിച്ച ഇരുവള്ളൂര്‍ അരയംകുളങ്ങര മീത്തല്‍ സന്നാഫ് (40), കക്കോടി മോരിക്കര സ്വദേശി അനൂപ്(22) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ വാന്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കനാലില്‍ നിന്ന കണ്ടെത്തിയ പന്നിയെ നാലു വെടിവച്ചാണ് കൊന്നത്.
    Published by:Sarath Mohanan
    First published: