ഇടുക്കി: ചിന്നക്കനാൽ വിറപ്പിച്ച കാട്ടുകൊമ്പൻ അരിക്കൊമ്പന് വേണ്ടി ഫ്ലക്സ് വെച്ച് ഫാൻസ് അസോസിയേഷൻ. അണക്കരയിലെ ഓട്ടോ തൊഴിലാളികളാണ് ഫ്ലക്സ് വെച്ചത്. കാട് അത് മൃഗങ്ങൾക്കുളളതാണ് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് അണക്കര ബി സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളുടെ ഫ്ലക്സ്.
ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയിൽ മനുഷ്യൻ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുളള പ്രതിഷേധം കൂടിയാണ് ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതിന് പിന്നിലെന്ന് ഡ്രൈവർമാർ പറയുന്നു. അരിക്കൊമ്പന്‍ തിരികെ ചിന്നക്കനാലില്‍ എത്തുമെന്ന് ഇവർ പറയുന്നു.
ആനയെ കൊണ്ടുപോയതിൽ തങ്ങൾക്കുള്ള പ്രതിഷേധം വ്യക്തമാക്കാനാണു ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതെ ഡ്രൈവർമാർ പറയുന്നു. മലയോരത്തെ വാഹനങ്ങളിലും അരിക്കൊമ്പന്റെ പേര് പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Idukki