ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ ഷെഡ് തകർത്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ആനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഷെഡ് പൂർണ്ണമായും തകർന്നു. വീട്ടുകാർ ഇവിടെ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അരിക്കൊമ്പനെ കാട് മാറ്റിയ ശേഷം രണ്ടാം തവണയാണ് മേഖലയിൽ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ഏതാനും ദിവസങ്ങൾക് മുൻപ് ചിന്നക്കനാൽ വിലക്കിൽ ഷെഡ് തകർത്തിരുന്നു. സിമന്റ് പാലം മേഖലയിലെ പുൽമേടുകളിൽ, ആനകൂട്ടം ദിവസങ്ങളായി തമ്പടിച്ചിരിയ്ക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki, Wild Elephant, Wild Elephant Attack