ഇന്റർഫേസ് /വാർത്ത /Kerala / കൊല്ലം ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി; നില അതീവ ഗുരുതരം

കൊല്ലം ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി; നില അതീവ ഗുരുതരം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഹാരിസണ്‍ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്

  • Share this:

കൊല്ലം: ആര്യങ്കാവിൽ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്റ്റേറ്റ് ജീവനക്കാരനെ പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്‍റെ നില അതീവ ഗുരുതരമാണ്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ഹാരിസണ്‍ എസ്റ്റേറ്റിലെ പമ്പ് ഓപ്പറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലിക്കായി എത്തിയ ഇദ്ദേഹത്തിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ സോപാലിനെ കാട്ടാന കുത്തി പരിക്കേൽപ്പിച്ചു.

Also Read- 11 ടീമുകളായി 71 അംഗ ദൗത്യസേന; അരിക്കൊമ്പനെ വീഴ്ത്താൻ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിൽ

സോപാലിന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാർ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരായതിനാൽ എത്രയും പെട്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Elephant attack, Kollam, Wild Elephant