ആനവണ്ടിക്കുനേരേ കാട്ടാനയുടെ ആക്രമണം; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കണ്ടക്ടറെയും ഡ്രൈവറെയും കൂടാതെ ആറ് യാത്രക്കാരും വാഹനത്തിൽ ഉണ്ടായിരുന്നു.

news18
Updated: June 6, 2019, 8:27 AM IST
ആനവണ്ടിക്കുനേരേ കാട്ടാനയുടെ  ആക്രമണം; ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കാട്ടാനയുടെ ആക്രമണത്തിൽ ഗ്ലാസ് തകർന്ന KSRTC ബസ്
  • News18
  • Last Updated: June 6, 2019, 8:27 AM IST
  • Share this:
പത്തനംതിട്ട: തിരുവനന്തപുരത്ത് നിന്ന് മൂഴിയാറിനു പോയ കെ എസ് ആർ ടി സി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. കാട്ടാനയുടെ ആക്രമണത്തിൽ ബസിന്‍റെ ചില്ലുകൾ തകർന്നു. ഡ്രൈവർ സീറ്റിൽ നിന്ന് മാറിയതിനാൽ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് ആങ്ങമൂഴി - ഗവി റൂട്ടിൽ ചോരകക്കി ഭാഗത്ത് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

കണ്ടക്ടറെയും ഡ്രൈവറെയും കൂടാതെ ആറ് യാത്രക്കാരും വാഹനത്തിൽ ഉണ്ടായിരുന്നു. സാധാരണയായി ഇത്തരത്തിൽ ആന വരികയും ബസിന് കുറുകെ നിൽക്കാറും പതിവാണ്. എന്നാൽ, ഇത്തവണ ആനയ്ക്കൊപ്പം കുട്ടി കൂടെ ഉണ്ടായിരുന്നു. ആനയെ കണ്ടപ്പോൾ തന്നെ ബസ് നിർത്തിയെങ്കിലും മുന്നോട്ടു പോയ ആന തിരികെയെത്തി ഗ്ലാസ് തകർക്കുകയായിരുന്നു. ഗ്ലാസ് തകർത്തതിനു ശേഷമാണ് ഡ്രൈവർക്ക് നേരെ ആന തിരിഞ്ഞത്. എന്നാൽ, ഡ്രൈവർ സീറ്റിൽ നിന്ന് മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.

വൈറസ് ഒരു സർവൈവൽ ത്രില്ലർ; ജൂൺ ഏഴിനു തന്നെ തിയറ്ററുകളിൽ എത്തും

സംഭവം അറിഞ്ഞ് വനപാലകർ മൂഴിയാറിലേക്ക് തിരിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് ഡിപ്പോയുടെ കീഴിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ഈ പാതയിൽ മിക്കപ്പോഴും കാട്ടാനകളുടെ സാന്നിധ്യം പതിവാണ്.

First published: June 6, 2019, 8:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading