മാനന്തവാടി: എക്സൈസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം. വയനാട് തോൽപ്പെട്ടിയിലാണ് സംഭവം. എക്സൈസ് ജീവനക്കാർ സഞ്ചരിച്ചിരുന്ന ജീപ്പ്, ആന കൊമ്പ് കൊണ്ട് കുത്തി ഉയർത്തി. തലനാരിഴയ്ക്കാണ് ജീവനക്കാർ രക്ഷപെട്ടത്. മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്, ഡ്രൈവര്‍ രമേശന് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായതെന്ന് മൻസൂർ അലി ന്യൂസ് 18നോട് പറഞ്ഞു. തിരുനെല്ലി തെറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ വനത്തിനുള്ളില്‍ നിന്ന് പാഞ്ഞടുത്ത ആന പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് വരികയും ആക്രമിക്കുകയുമായിരുന്നുവെന്ന് മൻസൂർ അലി പറയുന്നു.
![]()
'മുന്‍ഭാഗത്ത് കൊമ്പ് കുത്തിയിറക്കിയ ആന വാഹനം ഉയര്‍ത്തി മറിച്ചിടാന്‍ ശ്രമിച്ചു. ഞങ്ങൾ ബഹളം വെച്ചതോടെയാണ് ആന പിന്മാറിയത്. ടയർ നിലത്ത് തൊട്ടതോടെ ഡ്രൈവര്‍ മനോധൈര്യം കൈവിടാതെ വാഹനം ഇരപ്പിച്ച് മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ വാഹനത്തിന് സാരമായ തകരാറുകൾ സംഭവിച്ചു'- മൻസൂർ അലി പറഞ്ഞു.
സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും ഇതുവരെ ആ ആഘാതത്തിൽ നിന്ന് മുക്തരാകാൻ കഴിഞ്ഞിട്ടില്ലെന്ന് മൻസൂർ അലി പറയുന്നു. 'രണ്ടാം ജന്മം എന്നൊക്കെ പറയുന്നതുപോലെയാണിത്. ജീവിതത്തിലെ വല്ലാത്തൊരു അനുഭവമായിരുന്നു ഇത്. കർണാടക അതിർത്തിയിൽനിന്നുള്ള വാഹനങ്ങൾ പരിശോധിക്കാനായുള്ള പെട്രോളിങിന് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. അപ്പോൾ ചെറിയ മഴ ഉണ്ടായിരുന്നു. തെറ്റ് റോഡിലേക്ക് കടന്നപ്പോൾ എതിരെ ഒരു കാർ വരുന്നത് കാണാമായിരുന്നു. 30 മീറ്ററോളം ദുര കാഴ്ച ഉണ്ടായിരുന്നു. ആ കാർ കടന്നുപോയി ഉടനെയായിരുന്നു വനത്തിൽനിന്ന് ആന ഓടിയെത്തി ഞങ്ങളുടെ വാഹനത്തിൽ ഇടിച്ചത്. ശക്തിയായി ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻവശത്തെ ജനൽ ചില്ലിലൂടെ ആന കൊമ്പ് കുത്തിയിറക്കുകയായിരുന്നു. ആ കമ്പ് ഞങ്ങളുടെ മുന്നിൽ കാണാമായിരുന്നു. അതിനുശേഷം ആന വാഹനം ഉയർത്താൻ ശ്രമിച്ചു. ആ നിമിഷം ഞങ്ങളെല്ലാം സ്തബ്ധരായി പോയിരുന്നു. ഇടതുവശം മുഴുവനായി മുകളിലേക്ക് ഉയർത്തി. അതിനുശേഷം ആന കൊമ്പ് വലിച്ചൂരി എടുത്തു. ഈ സമയം മറിയാൻ പോയ വണ്ടി റോഡിൽ നിന്നു. ഉടൻ തന്നെ മനോധൈര്യം കൈവരിച്ച് ഡ്രൈവർ അതിവേഗം വാഹനം മുന്നിലേക്ക് എടുത്തു. അപ്പോൾ ആന ഞങ്ങളുടെ പിന്നാലെ വരുന്നുണ്ടായിരുന്നു. എന്നാൽ വേഗത്തിൽ ജീപ്പ് ഓടിച്ചു അവിടെനിന്ന് രക്ഷപെടുകയായിരുന്നു"- മൻസൂർ അലി പറഞ്ഞു.
നിസ്സാര പരിക്കേറ്റ ഉദ്യോഗസ്ഥര്‍ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപിടിച്ചു; വാരിയെല്ല് ഒടിഞ്ഞ് പാപ്പാന് ദാരുണാന്ത്യംആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന് മരിച്ചു. പാലാ കിടങ്ങൂര്‍ ചൂണ്ടമലയില്‍ തങ്കപ്പന്റെ മകന് ജയ്മോന്(43) ആണ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദന് എന്ന ആനയുടെ ആക്രമണത്തിലാണ് ജയ്മോന് മരിച്ചത്. ക്ഷേത്രത്തിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് തീറ്റ നല്‍കാനായി എത്തിയപ്പോഴാണ് പാപ്പാനെ ആക്രമിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീറ്റയുമായി ആനയ്ക്ക് സമീപമെത്തിയപ്പോള്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്മോനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലിം പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരിച്ചു.
ആനയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാഴ്ച തിരിച്ചുകിട്ടുമോ? അമേരിക്കയിൽ നിന്ന് മരുന്ന് എത്തിക്കുംകാഴ്ച നഷ്ടമായിക്കൊണ്ടിരിക്കുന്ന കൊല്ലം, ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ സഞ്ജയൻ എന്ന ആനയ്ക്ക് കാഴ്ച ലഭിക്കുന്നതിനുള്ള മരുന്ന് അമേരിക്കൻ മലയാളി എത്തിച്ചു നൽകും. ഏറെനാളായി കണ്ണിനു കാഴ്ച മങ്ങുന്ന അസുഖം ബാധിച്ചിരുന്ന ആനയുടെ കണ്ണിന് കാഴ്ചയ്ക്കായി തുള്ളിമരുന്ന് സംഘടിപ്പിക്കുന്നത് അത്യന്തം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.
അമേരിക്കയിൽ ജോലി ചെയ്യുന്ന ക്ലാപ്പന സ്വദേശിയായ ശിവ സാഗറാണ് ആനയുടെ ചികിത്സയ്ക്ക് ആവശ്യമായ "ലാനോ മാക്സ് " എന്ന തുള്ളിമരുന്ന് എത്തിച്ചു തരാമെന്ന് അറിയിച്ചതെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. അദ്ദേഹം തന്നെ മരുന്ന് വാങ്ങി നേരിട്ട് എത്തിച്ചു നൽകാമെന്ന് ഏൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മരുന്നുമായി അദ്ദേഹം എറണാകുളത്തെത്തി. അടുത്ത ദിവസം തന്നെ മരുന്ന് എത്തിച്ചു നൽകും.
ആകാര സൗഷ്ഠവം കൊണ്ടും തലയെടുപ്പിനാലും നാട്ടുകാരുടെ ഹൃദയം കവർന്ന ഗജരാജന്റെ കണ്ണിനെ ബാധിച്ച രോഗം നാടിന്റെ കൂടി വേദനയായിരുന്നു. ആനയുടെ കണ്ണിന് ബാധിച്ച രോഗം ചികിത്സിച്ച് ഭേദമാക്കാനുള്ള തീവ്രശ്രമങ്ങളാണ് നടന്നു വരുന്നത്. 40 വർഷത്തോളം മുൻപ് സ്വകാര്യ വ്യക്തി വാങ്ങി നടയ്ക്കിരുത്തിയതാണ് ഈ ഗജവീരനെ. അമ്പത് വയസോളം പ്രായമുണ്ട് ആനയ്ക്ക്. നാളിതുവരെ ആർക്കും നേരെ വലിയ ആക്രമണങ്ങൾക്കൊന്നും മുതിരാത്ത സഞ്ജയൻ അതു കൊണ്ടു തന്നെ ആദിനാട് ദേശക്കാരുടെ പ്രിയങ്കരനായിരുന്നു.Also Read-
തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ആന തുമ്പിക്കൈകൊണ്ട് ചുറ്റിപിടിച്ചു; വാരിയെല്ല് ഒടിഞ്ഞ് പാപ്പാന് ദാരുണാന്ത്യംകേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെല്ലാം എഴുന്നള്ളിപ്പിന് സഞ്ജയൻ പോയിട്ടുണ്ട്. നാല് പതിറ്റാണ്ടോളമായി ശക്തികുളങ്ങരദേവിയുടെ തിടമ്പേറ്റുന്ന ആനയെ വിശ്വാസികൾക്കും ഏറെ പ്രിയമാണ്രോഗ വിവരമറിഞ്ഞപ്പോൾ മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കി തുടങ്ങി. വെറ്റിനറി ഡോക്ടർ എത്തി പരിശോധന മുടങ്ങാതെ നടത്തുന്നുമുണ്ട്. പ്രായാധിക്യത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രത്യേക തരം ഗ്ലൂക്കോമ രോഗത്തിന്റെ ലക്ഷണമാണെന്നും പരമാവധി ചികിത്സ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് ദേവസ്വം ബോർഡുൾപ്പടെ നടത്തുന്നതെന്നും ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.