നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

  ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

  രാവിലെ പള്ളിയില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കണ്ണൂര്‍: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഭര്‍ത്താവിനും ഭാര്യയ്ക്കും നേരെ കാട്ടാനയുടെ ആക്രമണം. ആനയുടെ ചവിട്ടേറ്റ് ഇരിട്ടി സ്വദേശി ജസ്റ്റിന്‍ മരിച്ചു. ഭാര്യ ജീനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ആറുമണിയോടെ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ പള്ളിയില്‍ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

   ബൈക്ക് ആക്രമിച്ച ശേഷം സമീപം നിര്‍ത്തിയിട്ടിരുന്ന ടിപ്പിറും ബൈക്കും ആന മറിച്ചിട്ടു. ചിട്ടി കമ്പനി ജീവനക്കാരനാണ് ജസ്റ്റിന്‍. മുമ്പും ഈ മേഖലയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ആരും ഇതുവരെ മരിക്കുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

   രാവിലെ വലിയ നാശനഷ്ടമാണ് ഈ മേഖലയില്‍ ആന ഉണ്ടാക്കിയിരിക്കുന്നത്. ആനയുടെ കൊമ്പ് തകര്‍ന്നിട്ടുണ്ട്. പെരിങ്കിരി കവലയ്ക്ക് സമീപം ആന ഇപ്പോഴും തുടരുകയാണ്. ആനയെ കാട്ടിലേക്ക് കയറ്റി വിടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്.

   കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു

   പൊറ്റമ്മലില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്(22) ആണ് മരിച്ചത്. അഞ്ചു പേരാണ് അപകടത്തില്‍പ്പെട്ടത്. തങ്കരാജ്, കണ്ണസ്വാമി, ജീവാനന്ദ്, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്.


   നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന സ്ലാബാണ് തകര്‍ന്നത്. ക്രെയിനില്‍ കൊണ്ടുവന്ന് സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടയിലായിരുന്നു അപകടം. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് സ്ലാബ് മാറ്റി ആളെ പുറത്തെടുത്തത്.

   രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാള്‍ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുപ്പൂരില്‍ നിന്ന് ഭീമും സ്ലാബും റെഡിമെയ്ഡ് ആയി ഉണ്ടാക്കി ലോറിയില്‍ കൊണ്ടുവന്ന് ക്രെയിന്‍ ഉപയോഗിച്ച് ഫിറ്റ് ചെയ്യും. ഇതിന് സഹായിക്കുന്ന ജോലിക്കാരാണ് അപകടത്തില്‍പ്പെട്ടത്.

   അപകടം നടന്ന സ്ഥലം കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നില്‍ മഹാജന്‍ സന്ദര്‍ശിച്ചു. അപകടമുണ്ടാകാന്‍ ഇടയായ കാരണത്തെ കുറിച്ച് പരിശോധിക്കുമെന്നും ഡിസിപി സ്വപ്നില്‍ മഹാജന്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}