വയനാട് : വയനാട്ടില്‍ കാട്ടാനയുടെ (Elephant attack) ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു.കാട്ടുനായ്ക്ക കോളനിയില്‍ താമസിക്കുന്ന ശാന്തയാണ് മരിച്ചത്. ഇവരുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചിതലയം റേഞ്ചിലെ കോളനിയോട് ചേര്‍ന്നുള്ള വനത്തില്‍ വിറകു ശേഖരിക്കുന്നതിനായി പോയപ്പോഴാണ് ശാന്തയെ ആന ആക്രമിച്ചത്. കാട്ടനയുടെ ആക്രമത്തില്‍ പരിക്ക് പറ്റിയ ശാന്തയുടെ സഹോദരി മാച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണം നടന്നത്.
അതേ സമയം വയനാട്ടിൽ സ്വകാര്യ ബസ്സ് ദേഹത്തു കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാനന്തവാടി കല്ലോടി പാതിരിച്ചാൽ എടപാറയ്ക്കൽ പരേതനായ ഫ്രാൻസീസിന്റ ഭാര്യ ശുഭ ( 40 ) മരണപ്പെട്ടത്.
അപകടത്തിന്റെ സിസിടി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ നിർത്തിയ ബസ് എടുക്കുന്നതിനിടയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന ശുഭ ബസ്സിന്റെ ടയറിനടിയിൽ പെടുകയായിരുന്നു.
ബസ്സിനോട് ചേർന്നാണ് വീട്ടമ്മ റോഡ് മുറിച്ചു കടക്കാനായി നിന്നത്. ഇതിനാൽ ഡ്രൈവറുടെ കാഴ്ച്ചയിൽ പെടാതിരുന്നതാണ് ദാരുണ സംഭവത്തിന് കാരണം.
Maoist | കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകള്‍; സംഘത്തില്‍ നാല് സ്ത്രീകള്‍; തെരച്ചില്‍
നാദാപുരം പശുക്കടവില്‍ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് പാമ്പന്‍കോട് മലയില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. നാല് സ്ത്രീകളും 2 പുരുഷന്മാരുമടങ്ങിയ സംഘമാണെത്തിയത്. പ്രദേശവാസികളായ എം സണ്ണി, എം സി അശോകന് എന്നിവരുടെ വീടുകളിലണ് ആറു മവോയിസ്റ്റുകളെത്തിയത്.
സംഘത്തിന്റെ പക്കല്‍ തോക്കുമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. മാവോയിസ്റ്റ് ലഘുലേഖകള്‍ വീട്ടുകാര്‍ക്ക് നല്കിയ ശേഷം ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേരള പൊലീസ് സംഘവും തണ്ടര്‍ബോള്‍ട്ടും ഈ മേഖലയില്‍ തിരച്ചില്‍ നടത്തി.
മലയാളത്തിലാണ് ഇവര്‍ സംസാരിച്ചത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചെന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വട്ടിപ്പന പൊയിലോംചാല്‍ മേഖലയില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.