• HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephant Attack | കാർ കൊമ്പ് കൊണ്ട് കുത്തിനീക്കി; കാറിന് നേരെ ഒറ്റയാന്‍റെ ആക്രമണം; ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപെട്ടു

Elephant Attack | കാർ കൊമ്പ് കൊണ്ട് കുത്തിനീക്കി; കാറിന് നേരെ ഒറ്റയാന്‍റെ ആക്രമണം; ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപെട്ടു

അരിക്കൊമ്ബന്‍ എന്നറിയപ്പെടുന്ന കാട്ടാനയാണ് കൊല്ലം സ്വദേശികളുടെ കാർ ആക്രമിച്ചത്. കാറിനുള്ളിൽ ഭയന്നുവിറച്ച നിലയിലായിരുന്നു ദമ്പതികൾ

wild-elephant

wild-elephant

  • Last Updated :
  • Share this:
    മൂന്നാർ: വിനോദസഞ്ചാരികളായ രണ്ട് ദമ്പതികൾ സഞ്ചരിച്ച കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ഇടുക്കി ആനയിറങ്കലിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. അരിക്കൊമ്ബന്‍ എന്നറിയപ്പെടുന്ന കാട്ടാനയാണ് കൊല്ലം സ്വദേശികളുടെ കാർ ആക്രമിച്ചത്. കാറിനുള്ളിൽ ഭയന്നുവിറച്ച നിലയിലായിരുന്നു ദമ്പതികൾ. കാർ കൊമ്പ് കൊണ്ടു കുത്തിനീക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. ഈ സമയം അതുവഴി ചരക്കുലോറി വരുന്നതുകണ്ടാണ് ആന പിൻവാങ്ങിയത്.

    ആനയുടെ ആക്രമണത്തിൽനിന്ന് കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. കൊടൈക്കനാലില്‍നിന്ന് പൂപ്പാറവഴി ചിന്നക്കനാലിലേക്ക് പോകുന്നതിനിടെയാണ് കാറിനു നേരെ ആക്രമണം ഉണ്ടായത്. റോഡില്‍ നിന്ന ഒറ്റയാന്‍ കാറിനു നേരെ പാഞ്ഞടുക്കുകയും കൊമ്പ് കൊണ്ട് കാർ കുത്തിനീക്കുകയുമായിരുന്നു. അതിനുശേഷം കാറിന്‍റെ ചില്ലുകൾ തകർക്കുകയും ചെയ്തു. കാർ കുത്തിമറിക്കാനും ആന ശ്രമിച്ചു. എന്നാൽ ഈ സമയം അതുവഴി കടന്നുവന്ന ചരക്കുലോറി, തുടർച്ചയായി ഹോൺ മുഴക്കിയതോടെ ആന പിൻവാങ്ങുകയായിരുന്നു. ഉടൻ തന്നെ ആന വനത്തിലേക്ക് ഓടി മറയുകയും ചെയ്തു.

    ഈ സമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി പട്രോളിങ്ങിനായി സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്നു. വിവരമറിഞ്ഞതിനെത്തുടര്‍ന്ന്, വനംവകുപ്പുദ്യോഗസ്ഥരായ സാന്റി കെ.മാത്യു, ക്രിസ്റ്റോ ജോസഫ്, പി.എസ്.സുമേഷ് എന്നിവര്‍ സ്ഥലത്തെത്തി കാറിലുണ്ടായിരുന്നവരെ പൂപ്പാറയിലെ ഹോട്ടലിലേക്ക് മാറ്റി.

    നടുറോഡിൽ കാട്ടാനയ്ക്ക് സുഖപ്രസവം; സുരക്ഷാകവചമൊരുക്കി കാട്ടാനക്കൂട്ടം

    മറയൂരില്‍ നിന്നും തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ വാഹനത്തിന് മുന്നില്‍ കാട്ടാനയുടെ സുഖപ്രസവം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്ന് പോകുന്ന നോര്‍ത്തേണ്‍ ഔട്ട്ലെറ്റ് പാതയിലെ ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് വാഹനത്തിന് മുന്നില്‍ പിടിയാന കുഞ്ഞിന് ജന്‍മം നല്‍കിയത്.

    കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണിയോടെയാണ് തമിഴ്നാട്ടില്‍ നിന്നും നിര്‍മ്മാണ സാധനങ്ങളുമായി എത്തിയ വാഹത്തിന് മുന്നിൽ കാട്ടാനക്കൂട്ടം മാറാതെ നിന്നത്. പിന്നീടാണ് കാട്ടാനയുടെ പ്രസവമാണെന്ന് വാഹനം ഓടിച്ചിരുന്നവർക്ക് മനസ്സിലായത്. അതോടെ ഇരു വശങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് കടന്നു പോകാതെ ശ്രദ്ധിക്കുകയും ചെയ്തു.

    കാട്ടാനക്കൂട്ടം മാറുകയും പിന്നീട് പിടിയാന കുട്ടിയാനയെ പരിപാലിക്കുകയും ചെയ്ത് കാട്ടിനുള്ളിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്ത ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്. ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ശാന്തരായി നിന്നു. വാഹനങ്ങള്‍ ഒന്നും അടുത്തേക്ക് ചെല്ലാതെയും ശബ്ദം ഉണ്ടാകാതെയും കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവം നടുറോഡില്‍ നടന്നു.

    മറയൂരില്‍ നിന്നും പാലക്കാട്ടേക്ക് യാത്ര പോയ മറയൂര്‍ ഗ്രാമ സ്വദേശി ദുരൈ, നൂറ് വീട് സ്വദേശി മുരുകേശന്‍, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാര്‍, സുഭാഷ് എന്നിവരാണ് മറ്റ് വാഹനങ്ങളെ കടന്ന് പോകാതെ നിയന്ത്രിച്ചത്. പ്രസവം കഴിഞ്ഞ് കാടിനുള്ളിലേക്ക് പോകുന്ന സമയം ആറുമണി പിന്നിട്ടിരുന്നു. അപ്പോഴാണ് ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പോലും പകര്‍ത്തിയത്.
    Published by:Anuraj GR
    First published: