• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ടു

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ടു

മകളുടെ സ്കൂൾ സംബന്ധമായ ആവശ്യത്തിനായി നവാസും മകളും ഗൂഗിൾ മാപ്പ് നോക്കി വനപാതയിലൂടെ പോകുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കൊല്ലം: ബൈക്കിൽ യാത്ര ചെയ്ത അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചു. ഇരുവരും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. കഴിഞ്ഞദിവസം രാവിലെ കോന്നി - അച്ചൻകോവിൽ വനപാതയിലാണ് സംഭവം. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷൻ ചെന്നിലവിള പുത്തൻവീട്ടിൽ നവാസ് മകൾ നെഹില എന്നിവരാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്

    മകളുടെ സ്കൂൾ സംബന്ധമായ ആവശ്യത്തിനായി നവാസും മകളും ഗൂഗിൾ മാപ്പ് നോക്കി വനപാതയിലൂടെ അച്ഛൻകോവിലിലേക്ക് പോകുകയായിരുന്നു. വളവിൽ വച്ച് പെട്ടെന്ന് വനത്തിൽ നിന്നും ആന റോഡിലേക്ക് ഇറങ്ങി. ബൈക്ക് നിർത്തിയപ്പോഴേക്കും ആന തുമ്പിക്കൈ കൊണ്ട് ബൈക്ക് അടിച്ചിട്ടു. കാല് ബൈക്കിന് അടിയിൽ കുടുങ്ങിയതിനാൽ ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല.

    അതുവഴി എത്തിയ മറ്റൊരു ബൈക്ക് യാത്രികൻ നെഹിലയെ രക്ഷപ്പെടുത്തുകയും അയാൾ അലറി വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തപ്പോഴാണ് ആന മടങ്ങിയത്. തുടർന്ന് അച്ഛൻകോവിൽ നിന്നും പോലീസ് സംഘം എത്തി ആനയെ വിരട്ടിയോടിക്കുകയായിരുന്നു.

    ദേശീയപാതയിലെ കുഴിയിൽ വീണ് എസ്.ഐയ്ക്ക് പരിക്ക്; അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ

    കായംകുളത്ത് റോഡിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്കേറ്റു. കായംകുളം സ്റ്റേഷനിലെ എസ് ഐ ഉദയകുമാറാണ് അപകടത്തിൽപ്പെട്ടത്.

    സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പതിടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കെ പി എ സി ജംഗ്ഷനിലെ കുഴിയിൽ വീണ് പ്രിൻസിപ്പൽ എസ്ഐ ഉദയകുമാറിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി.

    Also Read- സ്കൂളിൽ പോകുന്നതിനിടെ വിദ്യാർഥികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞുവീണു; രണ്ടുപേർക്ക് പരിക്ക്

    ആലപ്പുഴ ജില്ലയിൽ ദേശിയ പാത 66 ൽ ഏറ്റവും കൂടുതൽ കുഴികളുള്ളത് ഹരിപ്പാട് - കായംകുളം - കൃഷ്ണപുരം റീച്ചിലാണ്. ഇതിൽ ഹരിപ്പാട് കൊറ്റംകുളങ്ങര ഭാഗത്ത് അറ്റുകുറ്റപ്പണി ഭാഗീകമായി പൂർത്തിയായി. എന്നാൽ കൊറ്റംകുളങ്ങര മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ഇനിയും പണി തുടങ്ങിയിട്ടില്ല. ചിറക്കടവം, കെ പി എ സി, കായംകുളം ടൗൺ, കൊറ്റംകുളങ്ങര ഭാഗങ്ങളിലാണ് ഏറ്റവും അധികം കുഴികൾ. അമ്പലപ്പുഴ കാക്കാഴം മേൽപ്പാലത്തിൽ കുഴികൾ മൂലം യാത്രാതടസം അനുഭവപ്പെട്ടിരുന്നു. ഇത് താൽക്കാലികമായി അടച്ചെങ്കിലും പരിഹാരമായില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസങ്ങളിലായി 7 തവണയാണ് പാലത്തിൽ മാത്രം കുഴി അടച്ചത്. അരൂർ-ചേർത്തല റീച്ചിലും സമാനമായ പ്രശ്നങ്ങൾ നിലനിൽക്കുന്നു.
    Published by:Anuraj GR
    First published: