മൂന്നാർ: ഇടുക്കി ബിഎല്‍ റാമില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. താഴ്ന്ന് കിടന്നിരുന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സിഗരറ്റ് കൊമ്പന് എന്നറിയപ്പെടുന്ന ആനയാണ് ചെരിഞ്ഞത്. ഇന്ന് രാവിലെയാണ് സിഗരറ്റ് കൊമ്പനെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു. അതേസമയം മേഖലയില്‍ കാട്ടാന ആക്രമണം തുടരുകയാണ്.
Also Read-വയനാട്ടിൽ ഭീതിപരത്തിയ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്ഥലമുടമയ്ക്കെതിരെ കേസ്
അരികൊമ്പന് കഴിഞ്ഞ രാത്രിയിലും ചിന്നക്കനാലില്‍ നാശം വിതച്ചു. ചിന്നക്കനാല്‍ സ്വദേശിയായ മണിചെട്ടിയാരുടെ വീട്, ആനയുടെ ആക്രമണത്തില്‍ ഭാഗീകമായി തകര്‍ന്നു. വീട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.