ഇടുക്കി: പൂപ്പാറ തോണ്ടിമലയില്‍ കാട്ടാന ആക്രമണത്തില്‍ വ്യാപക കൃഷി നാശം. ഒന്നര ഏക്കറോളം ഭൂമിയിലെ ഏലം കൃഷിയാണ് നശിപ്പിച്ചത്. മൂന്ന് ദിവസമായി ചക്കകൊമ്പന്‍ മേഖലയില്‍ തമ്പടിച്ചിരിയ്ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ചേരിയാര്‍ സ്വദേശി ഇസ്രായേല്‍ പാട്ടത്തിനെടുത്ത ഭൂമിയിലെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്.
ബാങ്ക് വായ്പ എടുത്താണ് കുടുംബം കൃഷി നടത്തിയിരുന്നത്. ഇസ്രയേലിന് ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാല്‍, ഭാര്യ റെജീനയുടെ മേല്‍ നോട്ടത്തിലായിരുന്നു കൃഷി നടത്തിയിരുന്നത്. ഏല ചെടികള്‍ പൂര്‍ണ്ണമായും നശിച്ചതോടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകനുണ്ടായത്. ഇതോടെ കുടുംബത്തിന്റെ ഏക വരുമാന മാർഗവും ഇല്ലാതായി.
Also Read- കടുവ ആക്രമണം; മുത്തശ്ശനും പേരക്കുട്ടിയും കൊല്ലപ്പെട്ടത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ
കൃഷി നശിച്ചതോടെ, പാട്ടത്തുകയും ബാങ്ക് വായ്പയും എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം. ഏതാനും ദിവസങ്ങളായി ചക്കകൊമ്പന്‍ മേഖലയില്‍ തമ്പടിച്ചിരിയ്ക്കുകയാണ്. മറ്റ് കൃഷിയിടങ്ങളിലും നാശം വിതച്ചിട്ടുണ്ട്.
Also Read- തീപിടിത്തത്തിലകപ്പെട്ട മൂർഖൻ പാമ്പിനെ സാഹസികമായി രക്ഷപെടുത്തി
അപകടകാരിയായ അരികൊമ്പനെ മയക്കുവെടി വെച്ച് പിടികൂടുന്നതിനും ചക്കകൊമ്പന്‍, മൊട്ടവാലന്‍ തുടങ്ങിയ ആനകളെ റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിയ്ക്കുന്നതിനുമായി ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ്, ചീഫ് വൈല്ജ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഇതുവരേയും ആരംഭിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.