• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കിയിൽ പാറക്കുഴിയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

ഇടുക്കിയിൽ പാറക്കുഴിയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി

കഴിഞ്ഞ ദിവസം കാട്ടാനയെ അവശനിലയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു

  • Share this:

    ഇടുക്കി: മാങ്കുളത്ത് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ആനക്കുളം വല്യപാറക്കുട്ടിയിലെ പാറക്കുഴിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. പ്രദേശവാസികളാണ് ജഡം കണ്ട് അധികൃതരെ അറിയിച്ചത്. കഴിഞ്ഞ ദിവസം കാട്ടാനയെ അവശനിലയിൽ കണ്ടതായി നാട്ടുകാർ പറഞ്ഞു. വനപാലകർ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

    അതേസമയം, എറണാകുളം കോതമംഗലത്ത് കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ഇന്ന് വെളുപ്പിനെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ഇതിന്റെ CCTV ദൃശ്യങ്ങൾ ലഭിച്ചു.
    Also Read- ബത്തേരിയെ വിറപ്പിച്ച പിഎം2 ഇനി ‘രാജ’; പുതുശേരിയില്‍ ഭീതിപരത്തിയ കടുവ ‘അധീര’; പേരിട്ട് വനംവകുപ്പ്

    പുലർച്ചെ നാലു മണിക്കാണ് പ്ലാമുടി ശങ്കരൻ കുട്ടിയുടെ വീടിന്റെ കയ്യാല പൊളിച്ച് കാട്ടാനയെത്തിയത്. സമീപവാസികൾ ടോർച്ചടിച്ചും, ബഹളം വച്ചും ആനയെ വനത്തിലേക്ക് കയറ്റി വിടുകയായിരുന്നു. സമീപത്തെ കണ്ണക്കട ഭാഗത്തും ആനക്കൂട്ടം എത്തിയിരുന്നു.

    Published by:Naseeba TC
    First published: