നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാട്ടാനക്കൂട്ടം വീട് തകര്‍ത്ത് അകത്തുകയറി; ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  കാട്ടാനക്കൂട്ടം വീട് തകര്‍ത്ത് അകത്തുകയറി; ആക്രമണത്തില്‍ നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  വീട് തകര്‍ത്ത് അകത്ത് കയറിയ ആനക്കൂട്ടം അവിടെ സൂക്ഷിച്ചിരുന്ന കരിമ്പും മറ്റു ഭക്ഷണ വസ്തുക്കളും അക്കത്താക്കി.

  • Share this:
   ഇടുക്കി: കുട്ടിക്കൊമ്പനുമായി എത്തിയ കാട്ടാനക്കൂട്ടം(Wild Elephant) വീട് തകര്‍ത്ത് അകത്ത്കയറി. മൂന്നാര്‍(Munnar) കന്നിമല എസ്റ്റേറ്റിലാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തില്‍(Attack) നിന്ന് കുടുംബം(Family) തലനാരിഴയ്ക്കാണ് കുടുംബം രക്ഷപ്പെട്ടത്. മൂന്നാര്‍ കന്നിമല ലോവര്‍ എസ്റ്റേറ്റില്‍ രാത്രി ഒരുമണിയോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്.

   ആശുപത്രി കെട്ടിടവും വാഹനവും സ്‌കൂളിന്റെ കഞ്ഞിപ്പുരയും നശിപ്പിച്ച കാട്ടാനക്കൂട്ടം പോസ്റ്റുമാസ്റ്ററും കുടുംബവും താമസിച്ചിരുന്ന വീട് തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. ശബ്ദം കേട്ട ഇവര്‍ അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടുകയായിരുന്നു.

   പോസ്റ്റുമാസ്റ്ററും ഭാര്യയും അമ്മയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട് തകര്‍ത്ത് അകത്ത് കയറിയ ആനക്കൂട്ടം അവിടെ സൂക്ഷിച്ചിരുന്ന കരിമ്പും മറ്റു ഭക്ഷണ വസ്തുക്കളും അക്കത്താക്കി. സമീപവാസികളെത്തി ശബ്ദമുണ്ടാക്കിയാണ് കാട്ടാനകളെ കാടുകയറ്റിയത്.

   കഴിഞ്ഞ ദിവസം പെരിയവാര എസ്റ്റേറ്റിന്റെ സമീപത്തും കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളികളുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

   Also Read-Kerala Rains | കേരളത്തില്‍ 23വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

   സ്വന്തം മരണസര്‍ട്ടിഫിക്കറ്റുമായി മോര്‍ച്ചറിയില്‍ നിന്ന് അബ്ദുള്‍ മജീദ് തിരിച്ചെത്തിയിട്ട് 20 വര്‍ഷം

   സ്വന്തം മരണസര്‍ട്ടിഫിക്കറ്റമുമായി തൃശ്ശൂര്‍ സ്വദേശിയായ അബ്ദുള്‍ മജീദ് തിരിച്ചെത്തിയിട്ട് ഇന്നേയ്ക്ക് 20 വര്‍ഷം. സൗദി അറേബ്യയിലെ മോര്‍ച്ചറിയിലെ തണുപ്പിനിടയില്‍ നിന്ന് മോര്‍ച്ചറി സൂക്ഷിപ്പുകാരന്റെ ശ്രദ്ധ കാരണം തിരിച്ചു കിട്ടിയത് കടപ്പുറം പഞ്ചായത്തിലെ അമ്പഴത്ത് വീടിന്റെ സന്തോഷവും കരുത്തും ഒപ്പം അബ്ദുള്‍ മജീദിന്റെ ജീവനുമായിരുന്നു.

   2001 നവംബറിലാണ് ജോലി നഷ്ട്‌പ്പെട്ട് പ്രതിസന്ധിയില്‍ കഴിയുന്ന അബുദുള്‍ മജീദിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ റിയാദിലെ ആശുപത്രിയെലിത്തിച്ചു. രക്തം ഛര്‍ദ്ദിച്ച അബ്ദുള്‍ മജീദിനെ അഞ്ചു ദിവസം ആശുപത്രിയില്‍ കിടത്തുകയായിരുന്നു.

   പിന്നീട് മരിച്ചെന്ന് കാണിച്ച് ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റോടു കൂടി അബ്ദുള്‍ മജീദിനെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. നാലാം ദിനം ബോധം വന്ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹം പിറ്റേ ദിവസം വീട്ടിലെത്തി. ഗൃഹനാഥന്റെ മരണമറിഞ്ഞ് അലമുറയിട്ട് കരയുന്ന വീട്ടിലേക്ക് ജീവനോടെ അബ്ദുള്‍ മജീദ് കയറി വന്നത് അന്ന് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

   നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള അബ്ദുള്‍ മജീദ് ചരക്ക് ഉരുവില്‍ കയറിയാണ് 1971ല്‍ അബുദാബിയില്‍ എത്തുന്നത്. മരണത്തില്‍ നിന്ന് ഉയിര്‍ത്തിഴെന്നേറ്റ് ജീവനോടെ തിരികെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ കൈയിലുണ്ടായിരുന്നത് പാസ്‌പോര്‍ട്ടും ചികിത്സാ രേഖകളുള്ള ഒരു ചെറിയ ബാഗും മാത്രമാണുണ്ടായിരുന്നത്. തന്റെ മരണസര്‍ട്ടിഫിക്കറ്റും മറ്റു രേഖകളോടൊപ്പം അബ്ദുള്‍ മജീദ് സൂക്ഷിച്ചു വെച്ചു.

   Also Read-Pink Police | അച്ഛനെയും മകളെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി

   രണ്ട വര്‍ഷം മുന്‍പ് ഹജ്ജിന് പോകാനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ അത് കാണാതായപ്പോള്‍ സൂക്ഷിച്ചു വെച്ചിട്ടെന്ത് കാര്യം ഞാന്‍ ജീവനോടെ ഉണ്ടല്ലോയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

   സുരേഖയാണ് അബുദുള്‍ മജീദിന്റെ ഭാര്യ. കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി അംഗവുമായ മന്‍സബര്‍ അലി, സുഹൈദ എന്നിവരാണ് മക്കള്‍.
   Published by:Jayesh Krishnan
   First published:
   )}