ചികിത്സ നൽകിയില്ല; നാവ് രണ്ടായി പിളർന്ന നിലയിൽക്കണ്ട കാട്ടാന ചരിഞ്ഞു

വനം വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ കാട്ടാന ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാണ്

News18 Malayalam | news18-malayalam
Updated: April 13, 2020, 6:21 AM IST
ചികിത്സ നൽകിയില്ല; നാവ് രണ്ടായി പിളർന്ന നിലയിൽക്കണ്ട കാട്ടാന ചരിഞ്ഞു
Elephant_eyes
  • Share this:
പുനലൂർ: വനംവകുപ്പ് തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് പിടിയാനയ്ക്ക് ദാരുണാന്ത്യം. പുനലൂർ അമ്പനാർ വനമേഖലയിൽ അവശനിലയിൽ കണ്ട കാട്ടാനയാണ് ചികിത്സകിട്ടാതെ ചരിഞ്ഞത്.  വനം മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ തന്നെയാണ്  കാട്ടാന ചികിത്സകിട്ടാതെ ചരിഞ്ഞത്.

വായിൽ വൃണങ്ങളുമായി നാക്ക് രണ്ടായി കീറിയ നിലയിൽ കഴിഞ്ഞ ദിവസമാണ് പുനലൂർ അച്ചൻകോവിൽ വനപാതയിൽ കോട്ടക്കയംഭാഗത്ത് അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന പിടിയാനയെ കണ്ടത്. പന്നിയെ പിടിക്കാൻ ഉപയോഗിച്ച പടക്കം കടിച്ചു വായ തകർന്നത് ആകാം എന്നായിരുന്നു  നിഗമനം. ജനവാസ കേന്ദ്രത്തിനു സമീപമുള്ള അരുവിയുടെ തീരത്താണ് ആന നിലയുറപ്പിച്ചത്.

You may also like:കേരളത്തിന് ആശ്വാസ വാർത്ത: ഇന്ന് രോഗമുക്തി നേടിയത് 36 പേർ; കോവിഡ് ചികിത്സയിലുള്ളത് 194 പേര്‍ [NEWS]

ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ ഡിജിപിയുടെ നിർദ്ദേശം [NEWS]

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]

നാട്ടുകാരാണ് ആനയെ ആദ്യം അവശനിലയിൽ കാണുന്നത്. തുടർന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് നിർദ്ദേശം അനുസരിച്ച് വെറ്റിനറി ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും 500 മീറ്റർ അകലെ നിന്ന് ആനയെ നോക്കി മടങ്ങി. ക്യാൻസർ പിടിപെട്ട ആനയാണ് ചികിത്സിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയായിരുന്നു ഡോക്ടറുടെ മടക്കം. ഇതിനിടെ ആന അക്രമ സ്വഭാവവും കാട്ടി.

മയക്കുവെടിവച്ച് ചികിത്സ നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ അതിന് തയ്യാറായില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ രാത്രി മുഴുവനും റോഡിന് വശത്തുള്ള അരുവിയിൽ നിന്ന് ആന അലറി വിളിച്ചു.
നിന്നിരുന്ന സ്ഥലത്ത് നിന്നും പുലർച്ചെ ആനയെ കാണാതായി.

തുടർന്ന് വനംവകുപ്പും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ആന നിന്നിരുന്ന സ്ഥലത്തു നിന്നും ഏകദേശം അഞ്ചു കിലോമീറ്റർ അകലെയായ് പാറക്കെട്ടിനു സമീപത്തായി ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ കാട്ടാന ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.
First published: April 13, 2020, 6:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading