ഇന്റർഫേസ് /വാർത്ത /Kerala / മലപ്പുറം കരുവാരക്കുണ്ടിൽ ഇറങ്ങിയ കാട്ടാന ചെരിഞ്ഞു; ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ

മലപ്പുറം കരുവാരക്കുണ്ടിൽ ഇറങ്ങിയ കാട്ടാന ചെരിഞ്ഞു; ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ

Representative image

Representative image

മുറിവുകളിൽ അണുബാധ ഉണ്ടായത് മരണ കാരണം ആയേക്കാമെന്നു കരുതുന്നു. വെറ്റിനറി സർവകലാശാലയിലെ ഡോക്ടർമാരും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആനയുടെ മൃതദേഹം പരിശോധിക്കും

  • Share this:

മലപ്പുറം: സൈലന്റ് വാലി ബഫർ സോണിൽ ഉള്ള കരുവാരകുണ്ട് കല്കുണ്ടിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ചെരിഞ്ഞു. ഇന്നലെ രാത്രി ആണ് മോഴയാന ചെരിഞ്ഞത്. നാലു ദിവസം മുമ്പ് വനം വകുപ്പ് ആനക്ക് ചികിത്സ  ആരംഭിച്ചിരുന്നു.

ആനയുടെ ദേഹത്ത് ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ട്. ഇത് കാട്ടിൽ വച്ച് മറ്റ് ആനകളുമായി കുത്ത് കൂടിയപ്പോൾ ഉണ്ടായതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്.

ഞായറാഴ്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രനാഥ്, ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരുവാരക്കുണ്ടിലെത്തി ആനയ്ക്ക് ചികില്‍സ നല്‍കിയിരുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

TRENDING:കഠിനംകുളം കൂട്ടബലാത്സംഗം ആസൂത്രിതം; യുവതിയുടെ ഭർത്താവിൽനിന്ന് പണം വാങ്ങിയെന്ന് പ്രതികളുടെ മൊഴി [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]Unlock 1.0 Kerala | ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി [NEWS]

മുറിവുകളിൽ അണുബാധ ഉണ്ടായത് മരണ കാരണം ആയേക്കാമെന്നു കരുതുന്നു. വെറ്റിനറി സർവകലാശാലയിലെ ഡോക്ടർമാരും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആനയുടെ മൃതദേഹം പരിശോധിക്കും. ഇവരുടെ സാന്നിധ്യത്തിൽ ആകും പോസ്റ്റ് മോർട്ടം.

First published:

Tags: Elephant in Kerala, Forest department, Kerala, Malappuram, Wild elephant died