നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്സ്; പ്രതിരോധ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

  പാലക്കാട് ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്സ്; പ്രതിരോധ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

  മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു കാട്ടാനയുടെ ജഡം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പാലക്കാട്: അട്ടപ്പാടി ആനക്കട്ടിയില്‍ തമിഴ്‌നാട് വനത്തിനുള്ളില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ് സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പ്രതിരോധ നടപടികള്‍ ആരംഭിക്കും. കാട്ടാനയെ കണ്ടെത്തിയ ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ആനക്കട്ടി മേഖലയില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഇന്ന് മുതല്‍ ആന്ത്രാക്‌സ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

   ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി 15 ദിവസത്തേക്ക് മൃഗങ്ങളെ കൊണ്ടുപോവുന്നതിനും കശാപ്പ് നിരോധിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഈ മേഖലയില്‍ കാലിമേയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. ആനക്കട്ടിയില്‍ താല്ക്കാലിക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കും. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് വനത്തില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ് സ്ഥിരീകരിച്ചത്. കാട്ടാനയുടെ ജഡം മാനദണ്ഡങ്ങള്‍ പ്രകാരം തമിഴ്‌നാട് വനംവകുപ്പ് സംസ്‌കരിച്ചു.

   ബോധവത്‌കരണം നൽകാൻ നിയന്ത്രണങ്ങളും പ്രതിരോധനടപടികളും സംബന്ധിച്ച് പ്രാദേശികഭാഷകളിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തും. ഇരുസംസ്ഥാനങ്ങളിലെയും വിവരങ്ങൾ പരസ്പരം കൈമാറുന്നതിനായി അന്തർസംസ്ഥാനസമിതി രൂപവത്‌കരിക്കാനും ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമമൂർത്തിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

   You may also like:കോഴിക്കോട് തീക്കുനിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു ചെറുപ്പക്കാർ മരിച്ചു

   അതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു കാട്ടാനയുടെ ജഡം.

   ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ ആണ് ആന്ത്രാക്സിന് കാരണമാകുന്നത്. കൂടുതലും മൃഗങ്ങളെയാണ് ആന്ത്രാക്സ് ബാധിക്കുന്നത്. മൃഗങ്ങൾക്ക് മനുഷ്യരിൽ ഈ രോഗം പരത്താൻ കഴിയുമെങ്കിലും മനുഷ്യർക്കു തിരിച്ചു മൃഗങ്ങളിൽ ഈ രോഗം പരത്താൻ കഴിയില്ല. വളരെ ഫലപ്രദമായ വാക്സിനുകൾ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക്ക് ഔഷധങ്ങൾ കൊണ്ട് ചിലതരം ആന്ത്രാക്സ് പൂർണ്ണമായും ഭേദമാക്കാൻ കഴിയും.

   You may also like:Kerala SSLC Result 2021| എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

   ബാസില്ലസ് ജിനസിലെ മിക്ക അംഗങ്ങളെപ്പോലെ ബാസില്ലസ് ആന്ത്രാസിസ് നു വിസ്മൃതാവസ്ഥയിൽ കിടക്കുന്ന സ്പോറുകളുണ്ടാക്കാൻ (എൻഡോസ്പോർ) കഴിയും.ഈ സ്പോറുകൾ അകത്തേയ്ക്കു ശ്വസിക്കുകയോ, ഭക്ഷണത്തിലൂടെ തൊലിയിലുള്ള മുറിവിലൂടെയോ അകത്തുകടക്കുകയോ ചെയ്താൽ അവ സജീവമാകുകയും വളരെ വേഗം പെരുകുകയും ചെയ്യും.

   ആന്ത്രാക്സ് സാധാരണ കാട്ടിലേയോ വളർത്തുന്നതോ ആയപുല്ലുതിന്നുന്ന ജീവികളെയാണു വേഗം ബാധിക്കുക. അവ തറയിലുള്ള സസ്യങ്ങൾ തിന്നുമ്പോൾ, ആഹാരം വഴിയും മൂക്കുവഴി അകത്തേയ്ക്കു വലിക്കുന്ന വായു വഴിയും രോഗാണുക്കൾ അകത്തുകടക്കുന്നു. ഇങ്ങനെ രോഗവാഹികളാകുന്ന സസ്യഭുക്കുകളെ തിന്നുന്ന മാംസഭുക്കുകൾക്കും ആന്ത്രാക്സ് വരാം. രോഗവാഹികളാകുന്ന സസ്യഭുക്കുകളുടെ മാംസം ഭക്ഷിക്കുകയോ മറ്റുവിധം ഇവയുമായി സമ്പർക്കം പുലർത്തുകയോ ചെയ്യുന്ന മനുഷ്യനു ഇവയിൽനിന്നും രോഗം പകരാം.
   Published by:Naseeba TC
   First published:
   )}