മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഫുട്ബാൾ മൈതാനത്ത് കാട്ടാന ഇറങ്ങി. എടക്കര ചമ്പംകൊല്ലി വനാതിർത്തിയിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ആനയെ ഇറങ്ങിയത്. ആനയെ കണ്ട് പേടിച്ച് കുട്ടികൾ ഗ്രൗണ്ടിൽ നിന്നും ഓടി രക്ഷപ്പെട്ടു.
ആന ഗ്രൗണ്ടിലേക്ക് നടന്നടുക്കുന്നതു കണ്ട ഉടൻ കുട്ടികൾ ഓടി. ഗ്രൗണ്ടിലിറങ്ങിയ ആന കുറെ നേരം ഇവിടെ നിന്നു. കാലികളെ മേയ്ക്കാനെത്തിയവരും ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. നാട്ടുകാർ പടക്കം പൊട്ടിച്ചതോടെയാണ് ആന പിന്മാറിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malappuram, Wild Elephant