• HOME
  • »
  • NEWS
  • »
  • kerala
  • »
  • Elephant death | ഉപേക്ഷിച്ച സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞ നിലയിൽ

Elephant death | ഉപേക്ഷിച്ച സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞ നിലയിൽ

പഴയ സെപ്റ്റിക് ടാങ്ക് ആയതിനാൽ ആന കോൺക്രീറ്റ് സ്ലാബുകളിൽ ചവിട്ടിയപ്പോൾ അത് തകർന്നതാകാം അപകടത്തിന് കാരണെന്ന് കരുതുന്നു

  • Last Updated :
  • Share this:
    തൃശൂർ: കൊടകര വെള്ളിക്കുളങ്ങരയിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞ നിലയിൽ. പോത്തൻചിറയിൽ വനാതിർത്തിയോട് ചേർന്ന് ആൾ താമസമില്ലാത്ത സ്ഥലത്തായിരുന്നു സംഭവം. വെളളിക്കുളങ്ങര പോത്തൻപിറ പ്രദേശത്ത് ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. തുമ്പികൈയും മുൻകാലുകളും ഉൾപ്പടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായിരുന്നു.

    വനാതിർത്തിയോട് ചേർന്നുളള പ്രദേശമാണിത്. രണ്ട് ദിവസമായി പ്രദേശത്ത് കാട്ടാനയിറങ്ങി റബർ, തെങ്ങ് അടക്കമുളള വിളകൾ നശിപ്പിച്ചിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

    പഴയ സെപ്റ്റിക് ടാങ്ക് ആയതിനാൽ ആന കോൺക്രീറ്റ് സ്ലാബുകളിൽ ചവിട്ടിയപ്പോൾ അത് തകർന്നതാകാം അപകടത്തിന് കാരണെന്ന് കരുതുന്നു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

    അതിനിടെ വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായി. മീനങ്ങാടിയിൽ പശുകിടാവിനെ കടുവ കൊന്നു. സി.സി മടൂർ കോളനിയിലെ ശ്രീധരന്‍റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. വളർത്തുമൃഗങ്ങൾക്കുനേരെ കടുവയുടെ ആക്രമണം പതിവായിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ. പി അബ്ദുൾ സമദിനെ നാട്ടുകാർ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു.
    Published by:Anuraj GR
    First published: