പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. പുതൂർ ഇലച്ചിവഴി സ്വദേശി കന്തസ്വാമി(50)യാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കന്തസാമിയെ കോട്ടത്തറ ട്രൈബൽ സ്പഷ്യാലിറ്റി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read- ആറ്റപ്പിള്ളിയിൽ മരം മുറിക്കവേ മരക്കൊമ്പ് തലയിൽ വീണ തൊഴിലാളി മരിച്ചു
കാടു വഴി ആഞ്ചക്ക കൊമ്പ് ഊരിലേക്ക് പോകും വഴിയാണ് ആക്രമണം.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. കാട്ടാന തുമ്പിക്കൈകൊണ്ട് കന്തസാമിയെ എടുത്തെറിഞ്ഞു. തുടർന്ന് കഴിഞ്ഞ കുറേ ദിവസമായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attapapdy, Wild Elephant Attack