• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂര്‍ ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍ ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ പോയി വരികയായിരുന്ന യുവാവിനെ ഓടിച്ചിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നു

  • Share this:
    കണ്ണൂര്‍: ആറളത്ത് ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ഒന്‍പതാം ബ്ലോക്കിലെ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസു(37)വാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം.

    വീട്ടില്‍ നിന്നും തൊട്ടടുത്തുള്ള മറ്റൊരു വീട്ടില്‍ പോയി വരികയായിരുന്ന വാസുവിനെ മതില്‍ തകര്‍ന്ന ഭാഗത്തു നിന്നും എത്തിയ കാട്ടാന ഓടിച്ചിട്ട് ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ ചിന്നം വിളിയും ബഹളവും കേട്ട് സമീപത്തെ വീട്ടില്‍ നിന്നും ഒരു സ്ത്രീ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

    Also Read-സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

    വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍ ടീം എത്തി പരിശോധന നടത്തിയപ്പോഴാണ് റോഡരികില്‍ പരിക്കേറ്റ നിലയില്‍ വാസുവിനെ കണ്ടെത്തിയത്. പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Also Read-കോഴിക്കോട് മിഠായി മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയെ കാന്റീന്‍ ജീവനക്കാരന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

    കാളികയത്തെ സരോജിനി- ഗോവിന്ദന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വിനില, വിനിഷ, വിനീത്, വിനീത. ആനമതില്‍ ഇല്ലാത്തതിനാല്‍ ആറളത്ത് ഈ വര്‍ഷം മാത്രം മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
    Published by:Jayesh Krishnan
    First published: