മൂന്നാര്‍: വീണ്ടും കെഎസ്ആർടിസി ബസ് തടഞ്ഞ് കാട്ടാന പടയപ്പ. മൂന്നാർ മറയൂർ അന്തർ സംസ്ഥാന പാതയിൽ കന്നിമല എസ്റ്ററ്റിന് സമീപത്താണ് പുലർച്ചെ കാട്ടാന ഇറങ്ങിയത്. വാഹനം തടഞ്ഞെങ്കിലും അപകടം ഉണ്ടാക്കിയില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു മൂന്നാറില്‍ നിന്നും പുറപ്പെട്ട ബസിന് മുമ്പില്‍ വഴി വിലങ്ങി പടയപ്പ നിലയുറപ്പിച്ചത്.
റോഡിലൂടെ നടന്നെത്തിയ പടയപ്പ ബസിന് മുമ്പില്‍ നിലയുറപ്പിച്ചു. പിന്നീട് പതിയെ പാതയോരത്തേക്ക് പിന്‍വാങ്ങി.യാത്രാ തടസ്സം തീര്‍ത്തെങ്കിലും പടയപ്പ ഇത്തവണ ബസിന് കേടുപാടുകള്‍ ഒന്നും വരുത്തിയില്ല.
Also Read-ആംബുലന്‍സ് വഴിയിൽ കുടുങ്ങി; മുഖ്യമന്ത്രി അകമ്പടി വാഹനങ്ങളില്ലാതെ പിണറായിയിലെ വീട്ടിലെത്തി
ഇത് മൂന്നാം തവണയാണ് പടയപ്പ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസിന് മുമ്പില്‍ യാത്രാ തടസ്സം തീര്‍ക്കുന്നത്.കഴിഞ്ഞ തവണ ബസിന് മുന്‍ഭാഗത്തെ ചില്ലിന് കേടുപാടുകള്‍ വരുത്തിയതിനെ തുടര്‍ന്ന് സര്‍വ്വീസ് മുടങ്ങിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ksrtc, Munnar, Wild Elephant