രക്ഷാപ്രവർത്തനം വിഫലം; കോഴിക്കോട് ആനക്കാംപൊയിൽ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചെരിഞ്ഞു
രക്ഷാപ്രവർത്തനം വിഫലം; കോഴിക്കോട് ആനക്കാംപൊയിൽ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചെരിഞ്ഞു
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മുത്തപ്പൻ പുഴ തൊണ്ണൂറിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ ആനയെ കണ്ടെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് സമാന്തരപാത നിർമ്മിച്ചായിരുന്നു ആനയെ കിണറിൽ നിന്നും കരകയറ്റിയത്.
കോഴിക്കോട്: മുക്കം ആനക്കാംപൊയിലില്‍ മുത്തപ്പന്‍പുഴയിലെ കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ കാട്ടാന ചരിഞ്ഞു.കിണറ്റിൽ വീണ ആനയെ മണിക്കൂറുകൾ നീണ്ട പ്രരിശ്രമത്തിന് ഒടുവിലായിരുന്നു വനപാലകർ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്.
കാട്ടിലേക്ക് പോയെങ്കിലും ഇന്നലെ രക്ഷപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് തന്നെ ആനയെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടന്ന് വനപാലകർ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിൽ പരിശോധന നടത്തി ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നും നിര്‍ജലീകരണം മൂലമാണ് ആന തളര്‍ന്നുവീണതെന്നും വ്യക്തമാക്കിയിരുന്നു.
ആനയെ എഴുന്നേൽപ്പിക്കുവാൻ ശ്രമം നടത്തിയെങ്കിലും കാലുകള്‍ക്കേറ്റ പരിക്ക് മൂലം ഉയർത്താൻ കഴിഞ്ഞില്ല. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് പുലർച്ചെ ചെരിയുകയായിരുന്നു. കൂടുതൽ ദിവസം കിണറ്റിൽ അകപ്പെട്ടതാകാം ആനയുടെ ആരോഗ്യം ക്ഷയിക്കാൻ കാരണമായതെന്ന് വനപാലകർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മുത്തപ്പൻ പുഴ തൊണ്ണൂറിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ ആനയെ കണ്ടെത്തിയത്. ജെ.സി.ബി ഉപയോഗിച്ച് സമാന്തരപാത നിർമ്മിച്ചായിരുന്നു ആനയെ കിണറിൽ നിന്നും കരകയറ്റിയത്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.