• HOME
  • »
  • NEWS
  • »
  • kerala
  • »
  • WILD ELEPHANT SHANKAR TRACED TO NILAMBUR FOREST DIVISION AS TV

'കൊലയാളിയാന ഒറ്റക്കൊമ്പൻ ശങ്കർ' നിലമ്പൂർ വനമേഖലയിലെന്ന് സൂചന; തെരച്ചിൽ ആരംഭിച്ച് വനംവകുപ്പ്

കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ കൊളപ്പള്ളിക്കടുത്തുള്ള പുഞ്ചക്കൊല്ലി യിൽ വച്ച് രണ്ടുപേരെ ആന ചവിട്ടി കൊന്നത്. തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചയ്ക്കിടെ നാലു പേരെ ആന കൊലപ്പെടുത്തിയതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ കൊളപ്പള്ളിക്കടുത്തുള്ള പുഞ്ചക്കൊല്ലി യിൽ വച്ച് രണ്ടുപേരെ ആന ചവിട്ടി കൊന്നത്. തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചയ്ക്കിടെ നാലു പേരെ ആന കൊലപ്പെടുത്തിയതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ കൊളപ്പള്ളിക്കടുത്തുള്ള പുഞ്ചക്കൊല്ലി യിൽ വച്ച് രണ്ടുപേരെ ആന ചവിട്ടി കൊന്നത്. തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചയ്ക്കിടെ നാലു പേരെ ആന കൊലപ്പെടുത്തിയതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു.

  • Share this:
മലപ്പുറം:  നീലഗിരി, വയനാട് മേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നമായ ഒറ്റക്കൊമ്പൻ ശങ്കർ എന്നു വിളിക്കുന്ന കാട്ടാന നിലമ്പൂർ വന മേഖലയിലെത്തിയെന്ന സംശയത്തിൽ അതീവ ജാഗ്രതയിൽവനംവകുപ്പ്. വയനാടിനോട് ചേർന്ന് കിടക്കുന്ന മുണ്ടേരി ഉൾവന മേഖലയിൽ ആണ് ഒറ്റക്കൊമ്പനെ കണ്ടതായി വിവരം ലഭിച്ചിരിക്കുന്നത്. മുണ്ടേരി ഉൾവനത്തിൽ ഉള്ള ഇരുട്ടുകുത്തി, കുമ്പളപ്പാറ മേഖലയിൽ ആനയെ കണ്ടുവെന്നാണ് ആദിവാസികൾ പറയുന്നത്.

Also Read-കാട്ടാനയുടെ ആക്രമണത്തിൽ പഞ്ചായത്ത് അംഗത്തിനും മകനും ദാരുണാന്ത്യം; സംഭവം ഗൂഡല്ലൂർ നീലഗിരിയിൽ

അതേസമയം നിബിഡ വന മേഖലയിൽ വെച്ച് ആനയെ മയക്കുവെടി വെച്ച് പിടികൂടുക എളുപ്പം അല്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ആനയുണ്ടെന്ന് കരുതുന്ന ഈ മേഖലക്ക് 8 കിലോ മീറ്റർ അകലെയാണ്  റോഡ്.  രണ്ട് തവണ പുഴ കടന്ന് പോകണം. അതിന് ശേഷം കൊടും കാടാണ്. ഡ്രോൺ ഉപയോഗിച്ച് പോലും നിരീക്ഷണം നടത്താൻ ഇവിടെ സാധിക്കില്ല. തുറസായ സ്ഥലത്ത് വച്ച് മാത്രമേ ഡ്രോൺ ക്യാമറ വഴി ആനയെ തിരിച്ചറിയാൻ പറ്റൂ.

Also Read-അട്ടപ്പാടിയിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

ആന മദപ്പാടിൽ ആണെന്ന് വനം വകുപ്പ് പറയുന്നു. അക്രമാസക്തനായ  നിലയിലുള്ള ആനയുടെ അടുത്ത് പോകുക എളുപ്പം അല്ല.  കുമ്പളപ്പാറ മേഖലയിൽ 15 ഓളം ആദിവാസി കുടുംബങ്ങൾ ആണ് ഉള്ളത്. ഇവരോട് ജാഗ്രത പാലിക്കാൻ വനംവകുപ്പ് നിർദേശം നൽകി. ചേരമ്പാടി ,കോട്ടമല , ഗ്ലെൻ റോക്ക് എസ്റ്റേറ്റ് വഴിയാണ് ഒറ്റയാൻ നിലമ്പൂർ വനത്തിലേക്ക് പ്രവേശിച്ചതായി കരുതുന്നത്. ഗൂഡല്ലൂർ ഡി എഫ് ഒ , നിലമ്പൂർ നോർത്ത് ഡി എഫ് എന്നിവരുടെ നേതൃത്വത്തിൽ സംഘമാണ് ആനയ്ക്കായി തിരച്ചിൽ നടത്തുന്നത്.



കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ കൊളപ്പള്ളിക്കടുത്തുള്ള പുഞ്ചക്കൊല്ലി യിൽ വച്ച് രണ്ടുപേരെ ആന ചവിട്ടി കൊന്നത്. തമിഴ്നാട്ടിലെ പന്തല്ലൂർ താലൂക്കിൽ ഒരാഴ്ചയ്ക്കിടെ നാലു പേരെ ആന കൊലപ്പെടുത്തിയതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഗൂഡല്ലൂർ വൈത്തിരി കോഴിക്കോട് പാത ഉപരോധിക്കുകയും പന്തല്ലൂർ താലൂക്കിൽ ഹർത്താൽ ആചരിക്കുകയും ചെയ്താണ് നാട്ടുകാർ പ്രതിഷേധിച്ചത്. തുടർന്ന് ആനയെ മയക്കുവെടി വെച്ച് പിടികൂടി മുതുമല ആന വളർത്തൽ കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.



ഒറ്റക്കൊമ്പനെ മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാൻ വനംവകുപ്പ് ശ്രമം നടത്തിയെങ്കിലും പിടികിട്ടിയില്ല. തുടർന്ന് ഡ്രോൺ ക്യാമറകളുടെയും  വനത്തിലെ ആനകളുടെ കാൽപ്പാടിനെയും അടിസ്ഥാനമാക്കി നടത്തിയ നിരീക്ഷണത്തിലാണ് ആന കേരള വനമേഖലയിലേക്ക് കടന്നതായി വനംവകുപ്പിന് മനസ്സിലാക്കാനായത്. ഇപ്പോൾ പ്രത്യേക എലിഫൻറ് സ്ക്വാഡ് രൂപീകരിച്ചു വനത്തിൽ പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ് നിലമ്പൂർ വനം വകുപ്പിലെ ഉദ്യോഗസ്ഥർ. വയനാട് - നിലമ്പൂർ വനമേഖലകളിലൂടെ ആന വിവിധ ഇടങ്ങളിലേക്ക് നീങ്ങുന്നുണ്ട് എന്നാണ് വനംവകുപ്പിന്റെ നിഗമനം.
Published by:Asha Sulfiker
First published:
)}