ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു കാട്ടാന കൂട്ടം ആക്രമണം നടത്തിയത്. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപമുണ്ടായിരുന്ന ഷെഡ് പൂര്‍ണമായി തകർത്തു. രാജൻ എന്നയാളുടെ ഷെഡാണ് തകർത്തത്. ആളപായമില്ല.
ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഷെഡിൽ ആരും ഉണ്ടായിരുന്നില്ല. ചക്കകൊമ്പൻ ഉൾപ്പെട്ട കൂട്ടമാണ് ആക്രമണം നടത്തിയത്. ചിന്നാക്കനാലില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടാന അരിക്കൊമ്പനെ കാടുകടത്തിയതിന് പിന്നാലെയാണ് കാട്ടാനക്കൂട്ടത്തിൻറെ ആക്രമണം ഉണ്ടാിരിക്കുന്നത്.
അരിക്കൊമ്പന്റെ ആക്രമണം വർധിച്ചതോടെയാണ് ചിന്നക്കനാലിൽ നിന്ന് മാറ്റാൻ തീരുമാനം എടുത്തിരുന്നത്. ശനിയാഴ്ച മയക്കുവെടി വെച്ചു പിടികൂടിയ അരിക്കൊമ്പനെ ഞായറാഴ്ച പുലർച്ചെ പെരിയാർ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.