നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലക്കാട് ഐ.ഐ.ടി യുടെ ചുറ്റുമതില്‍ തകര്‍ത്ത് കാട്ടാനകള്‍ ക്യാമ്പസില്‍; പ്രദേശവാസികള്‍ ഭീതിയില്‍

  പാലക്കാട് ഐ.ഐ.ടി യുടെ ചുറ്റുമതില്‍ തകര്‍ത്ത് കാട്ടാനകള്‍ ക്യാമ്പസില്‍; പ്രദേശവാസികള്‍ ഭീതിയില്‍

  ആദ്യമായിട്ടാണ് ഇത്രയധികം കാട്ടാനകൾ ഈ മേഖലയിൽ ഇറങ്ങുന്നത്.  

  News18 Malayalam

  News18 Malayalam

  • Share this:
  പാലക്കാട് കഞ്ചിക്കോട് മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങിയതോടെ കടുത്ത ഭീതിയിലാണ് മുക്രോണിയിലെ പ്രദേശവാസികൾ. ആദ്യമായിട്ടാണ് ഇത്രയധികം കാട്ടാനകൾ ഈ മേഖലയിൽ ഇറങ്ങുന്നത്.  പാലക്കാട് ഐ.ഐ.ടി ക്യാമ്പസിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിലാണ് 16 കാട്ടാനകളിറങ്ങിയത്.

  കാട്ടനശല്യമുള്ള സ്ഥലമാണെങ്കിലും ആദ്യമായാണ് ഇത്രയധികം കാട്ടാനകളിറങ്ങുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇത്രയധികം കാട്ടാനകൾ എന്തുകൊണ്ടിറങ്ങിയെന്നത് സംബന്ധിച്ച് വനം വകുപ്പ് പരിശോധിയ്ക്കുന്നുണ്ട്. കാട്ടിൽ തീറ്റ കുറഞ്ഞതാണോ, വെള്ളം കിട്ടാത്തതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങളാണ് പരിശോധിയ്ക്കുന്നത്.

  ഞായറാഴ്ച രാത്രിയാണ് കഞ്ചിക്കോട് വനമേഖലയിൽ നിന്നും ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടമിറങ്ങിയത്. രാവിലെ ഐഐടി ക്യാമ്പസ് നിർമ്മാണം നടക്കുന്ന സ്ഥലത്തും, മുക്രോണിയിലും കാട്ടാനക്കൂട്ടം തമ്പടിച്ചതോടെ  വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പടക്കം പെട്ടിച്ച് ഓടിക്കാൻ ശ്രമം നടത്തി.

  മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കാട്ടാനകളെ കഞ്ചിക്കോട് അയ്യപ്പൻമലയിലേക്ക് തുരത്തി.
  കുട്ടി ആനകൾ ഉൾപെടെ 16  ആനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്.  ഐ.ഐ.ടി യുടെ ചുറ്റുമതിൽ തകർത്താണ് കാട്ടാനകൾ ക്യാമ്പസിൽ കയറിയത്.  ഇതിനോട് ചേർന്ന നെൽകൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കാട്ടാനശല്യം തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

  പൊരിഞ്ഞ പോരാട്ടമായിരുന്നു; കുത്തേറ്റ് പെരുമ്പാമ്പും ശ്വാസം മുട്ടി കാട്ടാടും ചത്തു

  കാട്ടാടിനെ വിഴുങ്ങാനുളള ശ്രമത്തിനിടയിലാണ് പെരുമ്പാമ്പിനും, ആടിനും ദാരുണാന്ത്യം സംഭവിച്ചത്. കോഴിക്കോട്  വിലങ്ങാട് വലിയ പാനോം കുരിശ് പളളി റോഡിലാണ് സംഭവം നടന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന മലയോര പ്രദേശമായ ഇവിടെ പന്നി, കേഴ, പെരുപാമ്പ് തുടങ്ങിയ ജീവജാലങ്ങുടെ സാന്നിദ്ധ്യം ജനവാസ മേഖലയിൽ പോലും  സ്ഥിരം സംഭവമാണ്. പ്രദേശത്ത് ഇരതേടി ഇറങ്ങിയ പെരുംപാമ്പിനും, കാട്ടാടിനുമാണ് പരസ്പരമുള്ള ആക്രമണത്തിൽ ഒടുവിൽ അന്ത്യം സംഭവിച്ചത്.

  പാനോം കുരിശ് പള്ളി സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാട് പുല്ല് തിന്നു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് സമീപത്ത് ഇരയെ പ്രതീക്ഷിച്ച് പതുങ്ങി കിടക്കുകയായിരുന്നു പെരുപാമ്പ് ആടിനെ ആക്രമിച്ചത്. തോട്ടത്തിൽ വെച്ച് പെരുമ്പാമ്പ് കാട്ടാടിനെ കീഴടക്കി വിഴുങ്ങാനുളള ശ്രമത്തിലായിരുന്നു. മരണ വെപ്രാളത്തിനിടയിലാണ് ആടിന്റെ കൊമ്പ് കൊണ്ട് പാമ്പിനു കുത്തേറ്റത്. അടിൻ്റെ കൊമ്പ് കൊണ്ട് കുത്തേറ്റ് പെരുമ്പാമ്പിന് ഒടുവിൽ ജീവൻ ജീവൻ നഷ്ടമായി.

  കൊമ്പിന് കുത്തേറ്റെങ്കിലും ആടിനെ വരിഞ്ഞ് മുറുക്കിയ പാമ്പ് മരണവെപ്രാളത്തിന് ഇടയിലും പിടിവിടാൻ കൂട്ടാക്കിയില്ല. പാമ്പ് കഴുത്തിൽ ചുറ്റിവരിഞ്ഞ് ആടിനും ഒടുവിൽ ജീവഹാനി സംഭവിച്ചിരുന്നു.

  മുറിവേറ്റ നിലയിലാണ് പാമ്പ് കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.  അഞ്ച് മീറ്ററോളം നീളമുളള പാമ്പിന്റെ ശരീരത്തിൽ കൊമ്പ് തുളച്ച് കയറിയ മുറിവു കണ്ടതോടെ നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് ആടിനെയും പാമ്പിനെയും വനം വകുപ്പ് അധികൃതർ കൊണ്ടുപോവുകയായിരുന്നു
  Published by:Jayesh Krishnan
  First published: