HOME » NEWS » Kerala » WILL CHANDY OOMMEN CONTEST IN THE LOCAL BODY ELECTION

Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചാണ്ടി ഉമ്മനും? ഡി.സി.സിക്ക് കത്ത് നൽകി യൂത്ത് കോൺഗ്രസ്

ചാണ്ടി ഉമ്മനെ കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ‍ ഡി.സി.സിക്ക് കത്തു നൽകി.

News18 Malayalam | news18-malayalam
Updated: November 11, 2020, 11:42 PM IST
Local Body Elections 2020 | തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ചാണ്ടി ഉമ്മനും? ഡി.സി.സിക്ക് കത്ത് നൽകി യൂത്ത് കോൺഗ്രസ്
ചാണ്ടി ഉമ്മൻ
  • Share this:
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ  കേരള രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു. ചാണ്ടി ഉമ്മനെ കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ‍ ഡി.സി.സിക്ക് കത്തു നൽകി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് കോട്ടയത്ത് നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത ചാണ്ടി ഉമ്മനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Also Read രക്തസാക്ഷി ധനരാജിന്റെ ഭാര്യ സ്ഥാനാർഥി; ഹൃദയാഭിവാദ്യവുമായി കെ.കെ രമ

കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള പുതുപ്പള്ളിയില്‍ പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ചത്.

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടറിയായി ചാണ്ടി ഉമ്മൻ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഏതാനും നാളുകളായി ചാണ്ടി ഡൽഹിയിലായിരുന്ന ചാണ്ടി കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല, യൂത്ത് കോൺഗ്രസ് ദേശീയ പ്രചാരണസമിതിയിൽ അംഗമായാണ് ഡൽഹിയിൽ എത്തിയത്.
Published by: Aneesh Anirudhan
First published: November 11, 2020, 11:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories