പത്തനംതിട്ട: ഭിന്നശേഷിയുള്ള കുട്ടികളുമായി ഇരു ചക്രവാഹനത്തില്‍ മൂന്നുപേര്‍ക്ക് സഞ്ചരിക്കാന്‍ പരിഗണനിയിലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു(Minister Antony Raju). പത്തനംതിട്ട ജില്ലയില്‍ നടന്ന വാഹനീയം അദാലത്തില്‍ കിട്ടിയ പരാതി പരിഗണിച്ചാണ് പുതിയ തീരുമാനം ആലോചിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ആവശ്യം പരിഗണിക്കാന്‍ പ്രത്യേകം സര്‍ക്കുലര്‍ ഇറക്കുമെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട സ്വദേശി മധുസൂദനാണ് ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ പോകുന്നതിനുള്ള ബുദ്ധിമുട്ട് മന്ത്രിയെ അറിയിച്ചത്.
Pinarayi Vijayan |തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും
തിരുവനന്തപുരം: തുടര്‍ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) ഇന്ന് രാവിലെ അമേരിക്കയിലേക്ക് (America) പുറപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്കണ് ആദ്യം പോവുക. അവിടെ നിന്ന് അമേരിക്കയിലേക്ക് തിരിക്കും. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം അടുത്ത മാസം രണ്ടാം വാരമായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുക.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. ബുധനാഴ്ച ഓണ്‍ലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം അമേരിക്കയില്‍നിന്ന് പങ്കുചേരും.
ജനുവരി മാസത്തില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സ തുടരാനാണ് പിണറായി വിജയന് വീണ്ടും അമേരിക്കയിലെത്തുന്നത്. ജനുവരി 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.