HOME » NEWS » Kerala » WILL CONTEST IN VADAKARA SEAT RMP WITH PRESSURE STRATEGY RV TV ABS

സമ്മര്‍ദ്ദ തന്ത്രവുമായി ആര്‍എംപി; പാർട്ടി സ്ഥാനാര്‍ഥിയെ വടകരയില്‍ പിന്തുണച്ചാല്‍ മാത്രം മറ്റിടങ്ങളിൽ യുഡിഎഫിനൊപ്പം

ജനകീയ മുന്നണി വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ സ്വാധീനമേഖലകളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

News18 Malayalam | news18-malayalam
Updated: January 27, 2021, 12:29 PM IST
സമ്മര്‍ദ്ദ തന്ത്രവുമായി ആര്‍എംപി; പാർട്ടി സ്ഥാനാര്‍ഥിയെ വടകരയില്‍ പിന്തുണച്ചാല്‍ മാത്രം മറ്റിടങ്ങളിൽ യുഡിഎഫിനൊപ്പം
കെ കെ രമ
  • Share this:
കോഴിക്കോട്: വടകരയില്‍ സമ്മര്‍ദ്ദ തന്ത്രവുമായി ആര്‍ എം പി. പാർട്ടി സ്ഥാനാര്‍ഥിയെ വടകരയില്‍ പിന്തുണച്ചാല്‍ മാത്രം മറ്റിടങ്ങളില്‍ യുഡിഎഫിനൊപ്പം നില്‍ക്കാനാണ് തീരുമാനം. ജനകീയ മുന്നണി വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ സ്വാധീനമേഖലകളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍എംപിക്ക് വടകരയിലെ മത്സരം അഭിമാനപ്രശ്‌നമാണ്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ വടകര നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഒറ്റയ്ക്കായിരുന്നു. എന്നാൽ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടകര മേഖലയില്‍ ആര്‍ എം പി - യു ഡി എഫ് സഖ്യം ജനകീയ മുന്നണി രൂപീകരിച്ച് എല്‍ ഡി എഫിനെ നേരിട്ടു. ജനകീയ മുന്നണി പരീക്ഷണം ഒഞ്ചിയത്ത് വിജയം കണ്ടു.

Also Read- ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമം; 153 പൊലീസുകാര്‍ക്ക് പരിക്ക്‌; രണ്ടുപേർ ഐസിയുവിൽ; 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ചോറോട് ഒഴികെയുള്ള പഞ്ചായത്തുകളില്‍ ജനകീയ മുന്നണി അധികാരത്തിലെത്തി. തദ്ദേശ തെരഞ്ഞെടുപ്പ് സമയം മുതല്‍ നിയമസഭയിലും ജനകീയ മുന്നണി ആവര്‍ത്തിക്കുമെന്നും വടകരയില്‍ കെ കെ രമ സ്ഥാനാര്‍ഥിയാവുമെന്നുമൊക്കെയുള്ള സൂചനകളുണ്ടായിരുന്നു. എന്നാല്‍ കല്ലാമല ബ്ലോക്ക് ഡിവിഷന്‍റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആര്‍ എം പിയും തമ്മിലുണ്ടായ ഭിന്നത സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ചു. വടകര നിയമസഭാ സീറ്റ് ആര്‍ എം പിക്ക് നല്‍കാനുദ്ദേശിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കുകയും ചെയ്തു.

Also Read- കർഷക സമരം: അക്രമം നടത്തുന്നതിന് ISI ബാബർ ഖൽസയ്ക്ക് അഞ്ച് കോടി രൂപ നൽകിയതായി രഹസ്യാന്വേഷണ റിപ്പോർട്ട്

തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ വടകരയില്‍ ആര്‍എംപിക്ക് സ്ഥാനാര്‍ഥിയുണ്ടാവുമെന്ന് നേതൃത്വം പ്രഖ്യാപിച്ചു. യുഡിഎഫ് പിന്തുണച്ചാലുമില്ലെങ്കിലും വടകരയില്‍ മത്സരിക്കും എന്നായിരുന്നു നിലപാട്. പക്ഷേ കഴിഞ്ഞ തവണ എല്‍ ജെ ഡി മത്സരിച്ച വടകര സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കണമെന്ന നിലപാടിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നേരത്തെ സ്വന്തം ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വേണമെന്ന മുല്ലപ്പള്ളിയുടെ നിലപാടായിരുന്നു ജനകീയ മുന്നണിയിലെ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്.

വടകര സീറ്റില്‍ തര്‍ക്കം വന്നതോടെ യുഡിഎഫിനെ സമ്മര്‍ദത്തിലാക്കാന്‍ തന്നെയാണ് ആര്‍ എം പിയുടെ തീരുമാനം. വടകരയില്‍ യുഡിഎഫ് പിന്തുണച്ചില്ലെങ്കില്‍ സ്വാധീനമുള്ള ആറിടങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍ വേണു പറഞ്ഞു. ഇതില്‍ കഴിഞ്ഞ തവണ യുഡിഎഫ് പിടിച്ചെടുത്ത കുറ്റ്യാടിയും ഇത്തവണ മറിയുമെന്ന് പ്രതീക്ഷയുള്ള നാദാപുരവും കൊയിലാണ്ടിയും കുന്നമംഗലവും ഉള്‍പ്പെടും. വടകരയില്‍ 20,000 കേഡര്‍ വോട്ടുകളുണ്ടെന്നാണ് ആര്‍എംപിയുടെ അവകാശവാദം. മറ്റിടങ്ങളില്‍ 3000 മുതല്‍ 10000 വരെ വോട്ടുകള്‍ നേടാന്‍ കഴിയും. എല്‍ ഡി എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉചിതമായ തീരുമാനം യുഡിഎഫിന് വേണമെങ്കില്‍ സ്വീകരിക്കാമെന്നും പിന്തുണ ആവശ്യപ്പെട്ട് പോകില്ലെന്നും എന്‍ വേണു പറഞ്ഞു.

Also Read- എട്ടുവയസുകാരിയെ വളർത്തുനായ കടിച്ചു; ഉടമകളായ ദമ്പതികൾക്കെതിരെ കേസ്

ഇടതുപക്ഷത്തിന്‍റെ ഉറച്ച കോട്ടയായിരുന്ന കുറ്റ്യാടി കഴിഞ്ഞ തവണത്തെ ഇടത് തരംഗത്തിലും പിടിച്ചെടുത്തത് ആര്‍ എം പിയുടെ സഹായത്തോടെയാണെന്ന് മുസ്ലിം ലീഗിന് ബോധ്യമുണ്ട്. അതുകൊണ്ട് കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ അധിക സീറ്റുകള്‍ ചോദിക്കുന്ന മുസ്ലിം ലീഗ് വടകര എടുത്ത് ആര്‍ എം പിക്ക് നല്‍കാം എന്നൊരു ഫോര്‍മുലയും എംഎല്‍ എ മുന്നോട്ടുവച്ചിരുന്നു. എന്നാലിക്കാര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

Also Read- ക്ഷേത്രത്തിലെ കാലങ്ങൾ പഴക്കമുള്ള ആചാരം നിർവഹിച്ച് മുസ്ലീം സ്ത്രീ

2001ന് ശേഷം കോഴിക്കോട് ജില്ലയിലെ ഒരു മണ്ഡലത്തില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടില്ല. ഇത്തവണ മാറ്റമുണ്ടാക്കാന്‍ പ്രത്യേക പദ്ധതി രൂപീകരിച്ചെങ്കിലും സിപിഎം വിരുദ്ധ വോട്ടുകളില്‍ ഭിന്നതയുണ്ടായാല്‍ തിരിച്ചടിയാവാനാണ് സാധ്യത. കുറ്റ്യാടിക്ക് പുറമേ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് നാദാപുരം, കുന്നമംഗലം, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത് എന്നിവ. വടകരയില്‍ പിന്തുണ ലഭിച്ചില്ലെങ്കില്‍ ഇവിടെയെല്ലാം സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനാണ് ആര്‍ എം പിയുടെ തീരുമാനം.
Published by: Rajesh V
First published: January 27, 2021, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories